ആ സമയം.

രചന : ബിനു. ആർ✍ പടിപ്പുരക്കപ്പുറത്തുനിന്നുംകേൾക്കാം ഒരു ചിണുചിണുങ്ങൽ,വന്നെത്തീടാമോഒരു മാത്രയ്ക്കെങ്കിലുംഒന്നിത്രടം വരെ.അതുകേട്ടുമ്മറപ്പടിയിലിരുന്ന ഞാൻ തെല്ലൊരുപരിഭ്രമമോടെ,ഇന്നലെ കണ്ടൊരു സ്വപ്നംമനസ്സിൽ തിരഞ്ഞു.വന്നെത്തിവിളിക്കുന്നതാരോ,ധർമ്മരാജൻ, തെല്ലൊരു പരിഭ്രമമോടെഅകത്തേയ്ക്കൊന്നുപാളിനോക്കി ഞാൻ,നടുമുറിയിൽനിന്നുംനിർന്നിമേഷയായി നോക്കുന്നു,എന്നെയും, പടിപ്പുരയിലേയ്ക്കും,കഥകളിയുടെ ദൃഷ്ടിയോടെയുംഭാവങ്ങളോടെയും വാമഭാഗം.അവൾ കണ്ടിരിക്കുന്നു,നായയ്‌ക്കൊപ്പംവന്നുനിൽക്കുംകുറവനെയും,അനുസരണയോടെഅടുത്തു നിൽക്കുംകറുത്തപട്ടിയേയും,കൈയിൽചുരുട്ടിയ കയറുമായ്.കൊമ്പുകുഴലൂത്തുകളോടെനത്തും കാലങ്കോഴിയുംഅർപ്പുവിളിപ്പൂ,ചെന്നെത്തീടൂ നിൻസമയംഅതിക്രമിച്ചിരിക്കുന്നു.ഒട്ടുനേരം കഴിഞ്ഞതിൻ ശേഷം‘ആ സമയം’കടന്നുപോയി-യല്ലോയെന്ന ചിന്തയിൽചങ്കുറപ്പോടെ…

തോറ്റതറിയുന്ന ദിവസം..

രചന : മധു മാവില✍ തോറ്റതറിയുന്ന ദിവസം..ഇന്നാണ് റിസൾട്ട്…മെയ് രണ്ട്..ജയിച്ചതറിയുന്ന ദിവസം.ചിലർക്ക് തോറ്റതറിയുന്ന ദിവസം..മറ്റു ചിലർക്ക് പാസ്സായാലും പണിക്ക് പോകണോ പഠിക്കണോ എന്ന് തീരുമാനമാകുന്ന ദിവസം. പാച്ചന് ഇന്നലെ മുതൽ തുടങ്ങിയ ഒരു വല്ലായ്യ. ചെറിയ തോതിലുള്ള വിറയൽതുടങ്ങി വയറ്റിൽ വേദന..എന്തോ…

കാറ്റത്തെ കിളിക്കൂട്

രചന : രാജീവ് ചേമഞ്ചേരി✍ ചില്ലയിലിരുന്നു കൂവുന്നു കുയിലമ്മ..ചിരിച്ചു കളിച്ചു രഥമിന്ന് പോന്ന നേരം….ചിന്തയിലൊത്തിരി മോഹങ്ങൾ…..ചിറകുവിരിച്ചൊരീ പുതുയാത്ര! ചമയങ്ങൾ തീർത്ത രാജവീഥിയിൽ-ചറപറയോടും വാഹനമൊത്തിരിയുണ്ട്!ചന്തം നിറയും മന്ദിരമേറെ കണ്ടു-ചുണ്ടിലിന്ന് ചിന്തുകളുണർന്നു ഗീതമായ്… ചക്കരചോറിന്നായ് മെല്ലെയിറങ്ങിയിവിടെചാരേ നില്പുണ്ട് മരണത്തെ തോപ്പിച്ച വീരൻ!ചിന്താതീതമാം യാത്രയ്ക്കിടയിലായ്-ചീട്ടുകൊട്ടാരമായ് വാർത്ത…

കാലുകളേ നന്ദി

രചന : വാസുദേവൻ. കെ. വി✍ രാഷ്ട്രഭാഷാപരിജ്ഞാനത്തെ പാടെ അവഗണിച്ചു കൊണ്ടുള്ള ഒരു പൊതു പരീക്ഷ ഇന്നലെ. പരീക്ഷ കഴിഞ്ഞ് ചേച്ചിയെ കൂട്ടിവരാൻ പൊരിവെയിലത്ത് ചിന്നവളും അച്ഛനൊപ്പം.വരുന്ന വഴിയിൽ ഞാഞ്ഞൂളും കുക്കുടവും അകത്താക്കാൻ നിവേദനം.അനുവദിക്കാതെ വയ്യ താതമനസ്സിന്.ഹോട്ടലിൽ പിള്ളേർ ഓർഡർ നൽകുന്ന…

*മെയ് ദിനം*.

രചന : മംഗളാനന്ദൻ ✍ ഒരു മെയ്ദിനത്തിന്റെജാഥ, ചെങ്കൊടിയേന്തിതെരുവിൽക്കൂടി വീണ്ടുംവരവായ്, അതിലേക്ക്തൊഴിലില്ലായ്മാവേത-നത്തിന്റെ ക്യൂവിൽ നിന്നുവഴിമാറി ഞാൻ വന്നുകയറിക്കൂടി വേഗം.പണ്ടൊരു നാളിൽ “ചിക്കാ-ഗോ”വിന്റെ തെരുവുകൾകണ്ടൊരു പോരാട്ടത്തിൻകഥകൾ വീണ്ടും കേട്ടു.തെരുവിൽ വെടിയേറ്റുവീണ പേരറിയാത്തഅരുമ സഖാക്കളേ,നിങ്ങൾക്കു വീണ്ടും സ്വസ്തി.തടവിൽ വിചാരണകഴിഞ്ഞു കഴുമര –ക്കുടുക്കിൽ കുരുങ്ങിയകൂട്ടരേ,യഭിവാദ്യം!പേശിതൻ ബലവും…

മകനേ മറക്കുക’

രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍ അരികത്തണഞ്ഞു നിന്‍, ശിരസില്‍ തലോടവേനീയെന്റെ കൈകളില്‍ മുറുകെപ്പിടിക്കുകകനലുചിന്തുന്നൊരാ കനവിന്റെയോര്‍മ്മകള്‍മറവികൾക്കേകി നീ മകനേ മയങ്ങുക. ഇരുള്‍വീണ വീഥിയില്‍ പാഥേയമില്ലാതെജഠരാഗ്നി നിദ്രയെയാട്ടിയോടിച്ചതുംനോവിന്‍കരിമുകില്‍ മിഴികള്‍ക്കുഭാരമാ-യടരാതെനിന്നതും മകനേ മറക്കുക. കാലങ്ങളശ്രുകൊണ്ടെഴുതേണ്ട നിൻകഥഅരുതിന്‍ചിതയ്ക്കുള്ളിലുരുകേണ്ട മനസ്സ്രുധിരം തിളപ്പിച്ച രുദ്രതാളങ്ങളാല്‍തമസ്സിന്‍കരിമ്പായ ചേര്‍ത്തുവയ്ക്കേണ്ട നീ മൌനപാത്രങ്ങളിലെരിയുന്ന…

ഒടിയൻ

രചന : സണ്ണി കല്ലൂർ✍ കറുത്തപക്ഷം…വനത്തിലെ പൊന്തകാടിനുള്ളിൽ അവൻ നിശ്ചലമായി ഇരിക്കുകയാണ്. ഉടയോരും ശിഷ്യൻമാരും ഈ പരിസരത്ത് എവിടെയോ ഉണ്ട്. ചൂളംവിളി കേൾക്കുന്നതുവരെ ഇവിടം വിട്ട് പോകാൻ പാടില്ല. ഒരിക്കൽ വലിയ പാമ്പ് കാലിനു മുകളിലൂടെ ഇഴഞ്ഞുപോയി. ആദ്യം രാത്രിയിൽ ഭയം…

കുന്നംകുളത്ത് ഇന്നലെ അത്യപൂർവ്വമായ ഒരു പിറന്നാളാഘോഷം നടന്നു.

അരവിന്ദൻ പണിക്കാശ്ശേരി ✍ കുന്നംകുളത്ത് ഇന്നലെ അത്യപൂർവ്വമായ ഒരു പിറന്നാളാഘോഷം നടന്നു. സുഹൃത്തുക്കളും നാട്ടുകാരും കൂടി ബഹുമുഖ പ്രതിഭ വി.കെ. ശ്രീരാമന്റെ സപ്തതി ആചരിക്കാൻ തീരുമാനിച്ചിരിരുന്നു. കുന്നംകുളം തൃശ്ശൂർ റോഡിലുള്ള ബഥനി വിദ്യാലയമാണ് വേദിയായി നിശ്ചയിച്ചത്. കേരളമങ്ങോളമുള്ള സ്നേഹിതരും ആരാധകരും അവിടെ…

ഇന്ദുഗോപം 🌹

രചന : സന്തോഷ്‌ കുമാർ✍ ഈ മഹാ പ്രപഞ്ചത്തിൽഅനന്തമാം വിഹായസ്സിൽഗഗനപഥത്തിൽ ശോഭ പരത്തുംസീമകൾക്കതീതമാം ഇന്ദുഗോപങ്ങൾമനസ്സിനെ മദിപ്പിക്കും മന്ത്രവാദികളേ നിങ്ങൾഎത്രയോ അരികെ എന്നാൽ എത്രയോ അകലെഒരിക്കലും മറ നീക്കാതെ എന്നും ഭ്രമിപ്പിച്ചു തിളങ്ങുംശുഭ്രശ്രേയസ്സുകളല്ലോആഗമനകാലം മുതൽ നിൻ പൊരുളിനെതേടുന്നു വൃഥാഒരു അടയാളവുമേകാതെ നിലകൊള്ളുന്നുനീ സദാസുരലോകത്തെ…

രക്തസാക്ഷികളേ….

രചന : രമണി ചന്ദ്രശേഖരൻ ✍ ഭാരതമണ്ണിൽ ധീരത കാട്ടിയരക്തസാക്ഷികളേ..നാടിനു വേണ്ടി അണയാക്കനലായിജ്വലിച്ചു നിന്നവരേസിന്ദാബാദ്… സിന്ദാബാദ്. ദുരിതക്കടലിൽ മുങ്ങാതെന്നുംഉറച്ചു നിന്നവരേ..പിടയും മനസ്സിൻ സങ്കടമെല്ലാംമാറ്റിവെച്ചവരേ..സിന്ദാബാദ്…. സിന്ദാബാദ്. നമ്മളു കൊയ്യും വയലുകളെല്ലാംനമ്മുടേതെന്നു പറഞ്ഞവരേ..പുതിയൊരു വിപ്ലവഭേരിയൊരുക്കിചങ്ങല പൊട്ടിച്ചെറിഞ്ഞവരേ..സിന്ദാബാദ്…. സിന്ദാബാദ്. നല്ലൊരുനാളെയെ വാർത്തെടുക്കാൻതെരുവിലലഞ്ഞവരേ…തളർന്നു പോകാതുറച്ചു മണ്ണിൽചെങ്കൊടി പാറിച്ചവരേ…സിന്ദാബാദ്……