ഞരമ്പുകൾ പുറകോട്ടു ചലിക്കുമ്പോൾ
രചന : ബിനോ പ്രകാശ് ✍️ അയലത്തെ മുത്തശ്ശൻ മരണകിടക്കിയിലാണെങ്കിലും സംസാരിക്കും..ഇരുട്ടിലെവിടെയോ നായ്ക്കൾ ഓരിയിടുന്നത് കേൾക്കുമ്പോൾ ഒരു ഭയംആരെയോ കൂട്ടികൊണ്ട് പോകുവാൻ കാലൻ വരുന്നുണ്ട്..എല്ലാരും പറയുന്നത് കേട്ടപ്പോൾ ഉള്ളിൽ ഒരു ഭയം.. ആ മുത്തശ്ശനാണെങ്കിൽ…ചുറ്റും നിൽക്കുന്ന ആരെയും കാണുന്നില്ല..പണ്ടെപ്പോഴോ മരിച്ചുപോയ…ചന്ദ്രപ്പനും..ഗോപിയും..മുത്തശ്ശന്റെ ചേട്ടനുമൊക്കെ…