ഗാന്ധി
രചന : പ്രസീദ.എം.എൻ ദേവു ✍ ഞാനിന്നുപോർബന്തറിലേയ്ക്ക്നടന്നു,ഗാന്ധിയെന്നകുഞ്ഞിനെ കാണാൻ,സ്വാതന്ത്ര്യംഎന്ന് നെറ്റിയിൽആലേപനമിട്ട്,സത്യാഗ്രഹംഎന്ന് ചുണ്ടിൽതേനുരച്ച്,സത്യമെന്ന്നെഞ്ചിൽ തേച്ചുരച്ച്,തീവണ്ടി ബോഗികളിലൂടെ,പല പല ആളുകൾക്കിടയിലൂടെ,വർത്തമാനങ്ങളിലൂടെ,തിരക്കിലൂടെ,തിക്കിലൂടെ,ഇവർക്കെല്ലാംസ്വാതന്ത്ര്യമുണ്ടോ?ഉണ്ടായിരുന്നിരിക്കാം,ഉണ്ടാവുമെന്നുറപ്പിക്കാം,ഉണ്ടെന്ന് ഉറപ്പു വരുത്താം,ദണ്ഡി വരെ നടക്കാം,നടന്ന് നടന്ന്കിട്ടുമായിരിക്കാം,നടത്തം നിർത്തില്ലായിരിക്കാം,ഈ ജന്മത്ത് കിട്ടാത്തസ്വാതന്ത്ര്യം,നേടിയെന്നു ഞാനുംഊറ്റം കൊള്ളുന്നുണ്ട്,മരണപ്പെട്ട ഗാന്ധിഎന്നെയൊന്നുനോക്കി,മൊട്ടു സൂചി പഴുതിലൂടെതോക്കു കുഴൽ നീളുന്നതും,ഞാൻ പിടഞ്ഞു വീഴുന്നതും,സ്ക്രീൻ…
