ജാതകദോഷം
രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍️ പാദമാപത്മക്കുളത്തിൽ ശുദ്ധിയാക്കിപരക്കും പുലരിയിൽ പെണ്ണവൾപരിശുദ്ധയായ് പടിയേറിവന്നുപരാശക്തിയെവണങ്ങി പുഷ്പമർപ്പിച്ചിടുന്നു പാപജാതകദോഷമകലണംപാവമാമവൾക്കൊരു ജീവിതമാകണംപാരിലിദോഷങ്ങളെന്തിനേകിപതറിതളർന്നുനിൻമുന്നിലായെത്തി പലരുംവന്നിടുമാതിരുമുമ്പിലവളിൻ മനമറിഞ്ഞുപതിനാലുലോകങ്ങൾക്കുമുടയൻ നീപരിഹാരമേകിതുണച്ചിടും നിശ്ചയംപതിരല്ലതുകതിരായ് തെളിഞ്ഞിടും സത്യം പാപജാതകദോഷമേറുമൊരുവൻപടികടന്നെത്തീടുമവൾക്കായ്പലതുംപറഞ്ഞുചിരിക്കുവോർക്കെല്ലാംപലകൂട്ടുകറിസദ്യനിരത്തിമംഗല്യമൊരുക്കാം.
