ആതിരാത്തിങ്കളായ്
രചന : എം പി ശ്രീകുമാർ✍ ആഷാഢമേഘങ്ങൾപാറുന്ന കണ്ടി-ട്ടാൺമയിൽ നൃത്തമാടിആതിരത്തിങ്കൾ പോൽനിൻചിരികണ്ടി-ട്ടാമ്പൽപൂക്കൾ വിരിഞ്ഞു !മനസ്സിലെ ആമ്പൽ പൂക്കൾ വിരിഞ്ഞു !പൊന്നൊളി തൂകിയ-തോളപ്പരപ്പൊരുപൊൻകസവാടയാക്കിആയിരമോളങ്ങൾപദസ്വനമോടെആതിര നൃത്തമാടിഅവിടെ ആതിരാനൃത്തമാടി !ആഷാഢമേഘങ്ങൾപാറുന്ന കണ്ടി-ട്ടാൺമയിൽ നൃത്തമാടിആതിരാത്തിങ്കൾ പോൽനിൻചിരി കണ്ടി-ട്ടാമ്പൽ പൂക്കൾ വിരിഞ്ഞു !മനസ്സിലെ ആമ്പൽ പൂക്കൾ വിരിഞ്ഞു.