ലളിത ഗാനം ….. ഗീത മന്ദസ്മിത
മഴയായി വന്നിന്നെൻ മനതാരിൽ പെയ്തു നീഒഴിയാത്തൊരോർമ്മകൾ പോലേ…മഴയെത്തും നേരത്തെൻ അരികിലെത്താറുള്ളപൊഴിയാത്ത പൂവിതൾ പോലേതെല്ലും പെയ്യാത്ത തെളിമാനം പോലേ…(മഴ…)അറിയാതെയാമുഖം അകതാരിൽ വന്നെന്റെഅഴകേറും നിനവായി നിന്നു…അരുകിലുണ്ടീമുഖമെന്നറിഞ്ഞെന്നാലുംഅറിയാതെയാമുഖം കണ്ടൂഞാനറിയാതെ മോഹങ്ങൾ പെയ്തൂ…(മഴ…)അരുതരുതിങ്ങനെ അരുതാത്ത മോഹങ്ങൾഅറിയാതെ വന്നു പോയെന്നോ…പിരിയാത്ത നോവുകൾ അകതാരിൽ വന്നെത്തിപറയാതെ പറയുകയാണോഎല്ലാം ജലരേഖയാവുകയാണോ…!(മഴ…) (ഗീത.എം.എസ്)
