നഗരത്തോട്.
രചന : രാജശേഖരൻ✍ ദീപങ്ങളൊക്കെ കെടുത്തൂ നഗരമേജീവശോഭയ്ക്കു സ്നേഹ കൈത്തിരി വെയ്ക്കു.ദീപാവലിക്കസാധ്യമാം ജൈവദീപ്തിജീവകീടത്തിനാത്മപ്രകാശമാകും. തൈജസകീടങ്ങളോർപ്പിപ്പൂ നമ്മളെജൈവചേതസ്സാം ദേവി, പ്രകൃതിയമ്മ!പ്രകാശവർഷത്തിനപ്പുറം നിന്നെത്തുംചെറുരശ്മിയുമാത്മധൈര്യം പകരും. അകലെയാരോ അറിയാത്തൊരു ബന്ധുഅരികിലെത്തി കരങ്ങൾ പിടിക്കും പോൽ!ആകാശഗോളങ്ങളെത്രയോ സശ്രദ്ധംഅവനി സംരക്ഷണാർത്ഥം പ്രയത്നിപ്പൂ. നിയമങ്ങളണുയിട തെറ്റാതവർനിങ്ങളെ രക്ഷിപ്പൂ നിർവിഘ്നമെന്നെ ന്നും.കുഞ്ഞുണ്ണി…