നിലാവും നിഴലും
രചന : ബിനു. ആർ.✍️ പൊൻതിങ്കൾക്കലയാൽപൊട്ടുവച്ചതുപോൽതിളങ്ങിനിന്നു നീലനിലാവും രാത്രിയുംവെൺചന്ദ്രപ്രഭവിടർത്തിയാടിയാടി നിഴലുംനിഴൽക്കൂട്ടങ്ങളും,ഗ്രാമത്തനിമകളിൽവേരൂന്നിനിന്നൂ രാമച്ചമണംപോൽ പഴമകൾ.പൊന്നിൻചിങ്ങവും പൂക്കളാലാടിത്തിമിർക്കുംതിരുവോണവും പൂത്തിരുവാതിരയാടിയാടിനിറയും ധനുമാസതിരുവാതിരയുംകണ്ടുകൺ മയങ്ങാത്തകാലക്കേടിൻ അഭിശപ്തമതുപോൽവളരുന്നു, സംസ്കാരങ്ങൾ മാറ്റിപ്പാടുംപുതുതലമുറകൾ, ചുവപ്പിൻ തോളിലേറിഎല്ലാം അന്ധവിശ്വാസജടിലങ്ങളെന്നുകല്പിക്കപെട്ടവർ, ചിന്താശൂന്യർ,മൂഢർ,തച്ചുതകർക്കപ്പെട്ടതെല്ലാം ഒരുപഴമതൻസംസ്കാരസമ്പന്നതകളായിരുന്നു.അതിനായ് കൂട്ടുപിടിച്ചതോ, വിപ്ലവങ്ങൾപാടവരമ്പിലുപേക്ഷിച്ച വിപ്ലവപ്രസ്ഥാനങ്ങൾജന്മികുടിയാൻ ബന്ധത്തിൽവിള്ളലുകൾ വീഴ്ത്തിയ രാഷ്ട്രീയകോമരങ്ങൾഉറഞ്ഞുതുള്ളി കാവുകൾ തീണ്ടിനീളൻജുബ്ബയുടെ…
