വരും……വരാതിരിക്കില്ല
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️ വരും……വരാതിരിക്കില്ല.വരും……വണ്ടി വരാതിരിക്കില്ല…….മതികുട്ടീ—-ഈമരച്ചോട്ടില്‍തന്നെ നിന്നോളൂ….വരും…….വണ്ടിവരാതിരിക്കില്ല…….ഈപാതവക്കത്ത്,ഇന്നലെയും ഒരുപാടുപേര്‍വണ്ടികാത്തുനിന്നിരുന്നു……വരും……വണ്ടിവരാതിരിക്കില്ല……അല്പംകൂടി…..മരത്തിന്റെ ശരീരത്തോട്ചേര്‍ന്നുനിന്നോളൂ…..അല്ലെങ്കില്‍,തലയില്‍ കാക്കകാഷ്ടിക്കും……!ഈ മരച്ചോട്ടില്‍തന്നെ നിന്നോളൂ……വരും…….വണ്ടി വരാതിരിക്കില്ല……ഇരുട്ടിയാല്‍……നീ ഒറ്റയ്ക്കാവും…..അതെകുട്ടീ…….അതാണെനിക്കുപേടി…….!വണ്ടിവന്നില്ലെങ്കിലും…….രാത്രി വരും……വണ്ടി……ജനനംപോലാണ്…….!രാത്രി…..മരണംപോലെയും……!!
