“നിദ്രാവിഹീനൻ”
രചന : മോനിക്കുട്ടൻ കോന്നി✍ ഇന്നുമെന്നെത്തഴുകാതെ നിദ്ര,മറ്റെങ്ങാനുമ്പോയൊളിച്ചുവെന്നോ;ഇന്നീരാവിലുമെന്നോർമ്മപ്പയ്യുംചുറ്റീനടന്നങ്ങു മേഞ്ഞിടുന്നൂ! പയ്യതിൻ പൈദാഹമാറ്റിടാതെ;മേച്ചിൽപ്പുറം വിട്ടുപോരുകില്ലാ,വൈരാഗ്യഭാവമാർന്നങ്ങക്ഷികൾതുളളിത്രസിച്ചാടീ രൗദ്രരായീ! വേണ്ടാത്ത ചിന്തകൾ ചിന്തേരിട്ടങ്ങ്തേച്ചുമിനുക്കുന്നുരുപ്പടികൾ;വിൽക്കുവാനാവാതെ കൂട്ടിയിട്ടെൻമാനസ്സപ്പുര നിറച്ചിടുന്നു! നഷ്ടക്കണക്കും കൂട്ടിക്കിഴിച്ചങ്ങ്ഇഷ്ടജീവിതം വ്യർത്ഥമാക്കുന്നു;തുഷ്ടിയില്ലാതെ മാനസപ്പകൽകഷ്ടത്തിലായ് കാർമുകിലു ചൂടി! കാറ്റു വന്നൊരാ കോളും പരത്തീ,കാറ്റാടി ചുറ്റിക്കിതച്ചതു പോലെ;ഒച്ചയിട്ടങ്ങങ്ങു ചാറിപ്പോയി,മിച്ചമായുറക്കപ്പിച്ച മാത്രം…