പെങ്ങൾ.
രചന : ബിനു. ആർ✍️ ചിരിയുടെ നന്മതൻ മഹാത്മ്യങ്ങൾസഹസ്രദളപത്മംപോൽ വിരിയിച്ചുതന്നുചിന്തയിലെന്നും നിലാക്കായൽപോൽനിറവിന്റെ മനപുസ്തകം തന്നുപകൽവെട്ടത്തിൽ മനോമോഹനമാംസ്വപ്നങ്ങളലിയിച്ചു തന്നുചിരിതൻ നിറവിൻനിറവായപൂത്തിരിയെൻ പെങ്ങൾ.കാണാകിനാവിൽ, വായനയിൽ,നിത്യനൂപുരങ്ങൾപോൽവർണ്ണവിഹായസ്സിൽ പാറിക്കളിക്കുംഅക്ഷരക്കൂട്ടങ്ങൾവാരിയെടുത്തമ്മാനമാടിയാൽപിറക്കും നൂതനരചനകളെന്നുസ്വപ്നംകാണാൻ പഠിപ്പിച്ചതെൻ പെങ്ങൾ.ആടിത്തിമിർക്കും തിമിർപ്പുകളിലെല്ലാംവേദനയുടെ ചപ്പുചവറുകൾപതഞ്ഞുയരും ആഴിത്തിരമാലകളിൽവിഷംപോൽ ഒളിഞ്ഞിരിപ്പുണ്ടെന്ന്,വിദ്യകൾക്കിടയിൽ,മൂർച്ചപോൽതിളങ്ങും അവിദ്യകളൊളിപ്പിക്കാൻഒരിക്കലും തരപ്പെടുത്തരുതെന്നുംപറഞ്ഞുതന്നതുമെൻ പെങ്ങൾ.ജീവിതത്തിൻ നാൾവഴികളിൽനൊമ്പരംവന്നു ജീവിതംതന്നെതപിപ്പിച്ചുപൊള്ളിയടർന്നന്നേരംഎന്നരികത്തുവന്നു സാന്ത്വനംനൽകിയവൾ,നന്മകൾ…