പാളവണ്ടി
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ പാളവണ്ടിയിലേറിനടന്നൊരുകാലം,മൂടുപിഞ്ചിയനിക്കർ മണ്ണിലുരഞ്ഞുകീറുംനേരം;ആർത്തുചിരിച്ചൊരാക്കൂട്ടാളികളും,അമ്പേനാണംക്കൊണ്ടുമറച്ചതുമോർമ്മ. കല്ലും കുഴിയും ചരിവുംനോക്കാതങ്ങനെ,കിച്ചീവലിച്ചുനടന്നൊരുബാല്യം.ചെറുകല്ലുകളിലേറിവണ്ടിപോകുംനേരം,പിന്നിലതിൻത്തള്ളലുകൊണ്ടുപുളയും. ഇല്ലാവഴികൾ തീർത്തുമങ്ങനെ,കാണും കാടും മേടും കയറിയിറങ്ങി.പുളിയൻ മാങ്ങപറിച്ചതിലോ,ഉപ്പുകൂട്ടിത്തിന്നതുമോർമ്മ. ചേറും ചെളിയും വെള്ളവുമങ്ങനെ,ചാടിമറിഞ്ഞുതിമർത്തൊരുകാലം.കൊത്തം കല്ലുകളിച്ചുരസിച്ചും,കൊള്ളുംത്തല്ലിനേങ്ങിക്കരയുംബാല്യം. എല്ലാംമധുരം ഓർമ്മകൾ,ഓടിയൊളിക്കില്ലൊട്ടുമതങ്ങനെ.ചേരുംചേർന്നുപോകുമതന്ത്യം വരെയ്ക്കും,നന്മകളേറെവിളഞ്ഞൊരാസുന്ദരബാല്യം.
