പിറന്നാൾ മംഗളങ്ങൾ
രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍ വാക്കനൽ തെളിച്ചമേറു-മാശയം വരച്ചവൾഈർഷ്യയെ തുരത്തിയേറ്റ-മാർജ്ജവം വിരിച്ചവൾസ്നേഹമുണ്മ മാനസത്തി-ലാകെയും പടർത്തിയോൾആർത്തവസ്ഥനത്രയർത്ഥ-മാകുവാൻ പിറന്നവൾതെറ്റുടുക്കുമുണ്ണികളെമൂറ്റമോടെതിരിടാൻവാക്കുവാളുകൾ മിനുക്കി-യാർച്ചയായ് പൊരുതുവോൾതീത്തിളക്കമോടെയെന്നു-മുജ്ജ്വലിക്ക നിശ്ചയംചോന്ന ചിന്ത ചേർത്തു വെച്ചഅക്ഷരക്കിനാക്കളിൽജീവിതച്ചുവടറിഞ്ഞുസ്നേഹജീവനം ചിരം🔺ഷാഫിക്കവിതകൾ
