പുസ്തകം
രചന : കമാൽ കണ്ണിമറ്റം✍️ അക്ഷരത്തുള്ളികൾകൂട്ടിടും വാക്കുകൾ,അർത്ഥതലങ്ങളായ്ചേർന്നവാക്യങ്ങളാൽ,നിറയുന്നതാളുകൾബന്ധിച്ചു പുസ്തകരൂപമായ്, വയനാ രീതിയായ്,കൂട്ടായ്, കുടുംബമായ്,വളർച്ചയായ്,വിളവായ് ,വളയാത്ത ജീവിതനേർപഥ രേഖയായ് തുടിക്കുന്നു നമ്മളിൽ!നിത്യമാമാനന്ദ നിർവൃതിദായക ഗുരുത്വ സങ്കല്പമായ്!വിജ്ഞാനശേഖരണ വിതരണോപാധി!ഗീതയായ്. ബൈബിളായ് രാമായണമായ്ഖുർആനും, മൂലധനവുമങ്ങനെ യങ്ങനെ ……!ആത്മമോക്ഷത്തിൻ്റെനേർപഥയാത്രയിൽപശിയ കറ്റീടുവാൻഅഷ്ടിപാഥേയമായ് !പുസ്തകമൊരു ചരിത്രം!സംഭവ സംഭാവനാ വിവരണത്താളായ്,തത്ത്വശാസ്ത്രങ്ങളായ്ശസ്ത്ര പ്രയോഗപ്രഹേളികക്കൂടുകളുടെമർമ്മം…
