Category: ടെക്നോളജി

ഭരണാധിപൻ

രചന : മേരിക്കുഞ്ഞ്✍️ വീരനായ പടയാളിയായെൻരാജ്യാധിപൻ ജാഗരിക്കവേഎൻ്റെകുഞ്ഞു മൺകുടിലിൽഞാൻസ്വസ്ഥമായുറങ്ങുന്നുശാന്തമായുണരുന്നുആഹാരമൊരുക്കുന്നുഎൻ്റെ കുഞ്ഞുങ്ങൾപഠിക്കുവാൻ പോകുന്നുകളി കഴിഞ്ഞെത്തുന്നു.കരുത്തിനാളല്ലാത്ത ഭീരുരാജാവായ്തനിക്കു മാത്രമായ് കാവൽവിപുലപ്പെടുത്തവേകുറുവാ കൂട്ടമായ് ഭീകരർഎൻ്റെ ജീവൻ്റെകുടിയിരിപ്പ് തുരക്കുന്നുവാതിൽ തല്ലി-ത്തകർത്തിരച്ചെത്തുന്നു .കൊട്ടാരക്കെട്ടിൽ പോലുംഅകത്തമ്മവ്യാകുലംനീറ്റുന്നുപൈതങ്ങൾ പേടികൾനൂൽക്കുന്നു.നാട് വിധവയെപ്പോ –ലനാഥത്തം ഭുജിക്കുന്നു.കരുതലിന്നാരുമില്ലല്ലോ…എന്ന് മണ്ണ് കരയുന്നു.

ദിശ മറന്നവർ

രചന : അൻസൽന ഐഷ ✍️ വഴി നഷ്ടപ്പെട്ടവന്റെ മുമ്പിൽഅലറിയെത്തുന്ന തിരമാലകൾവ്യാളിയേപ്പോലെ വാ പൊളിക്കുംമുഴുവനായുംഉള്ളിലേക്കാവാഹിക്കാൻ.ഗതി തെറ്റിയൊഴുകിയൊരുപുഴ, കടലിലേക്കെത്താൻതിടുക്കപ്പെടുംപോലെവഴി മറന്നവൻ വെപ്രാളപ്പെടുംനടന്നെത്തിയ വഴിദൂരംഅട്ടയെപ്പോലെ ചുരുളും.മുന്നോട്ടോ പിന്നോട്ടോ പോകാനാവാതെചക്രവ്യൂഹത്തിലെന്നപോലെഅകപ്പെട്ടു പോകുന്നവർദിശ മറന്ന് ആകുലതയോടെചുറ്റിലും പരതിനടക്കുംപുറത്തുകടക്കാനാവാതെ.ഒരു പക്ഷേ വഴി പറഞ്ഞുകൊടുക്കേണ്ടവർപാതിവഴിയിലുപേക്ഷിച്ചുപുതിയ വാനവും ലോകവുംതേടിയകന്നതിന്റെ വിഭ്രാന്തിയാവുംദിശ മറന്നവരുടെയുള്ളിൽ.

പഹൽഗാം

രചന : രാജേഷ് കോടനാട് ✍ ഏതു സമയവുംപല വെടിയുണ്ടകളാൽതകർന്നു പോയേക്കാവുന്നഒരു പഹൽഗാമാവുന്നുഹൃദയം.പുൽത്തകിടികളിൽ തെറിച്ച രക്തം പോലെഹൃദയത്തിൻ്റെ പാളികളിൽഭയന്നുറഞ്ഞ് കിടക്കുന്നചുവന്ന റോസാപ്പൂവിനെചുഴിഞ്ഞ് നോക്കിയാലറിയാംകശ്മീരിലെവിനോദ സഞ്ചാരികൾഅക്രമിക്കു നേരെനെഞ്ചുവിരിച്ച്ജയ്ഹിന്ദ് വിളിച്ചിട്ടോഒറ്റപ്പെടുന്നവർപ്രിയതമയുടെകല്ലുപ്പാംബുള്ളറ്റുകൾക്കു നേരെഅന്തി വിരിച്ചു കിടന്നിട്ടോരക്തസാക്ഷികളായവരല്ലെന്ന്നിങ്ങൾ,വെടിയുണ്ടകൾ സൂക്ഷിക്കുമ്പോൾതോക്കിനുള്ളിലായാലുംവാക്കിനുള്ളിലായാലുംഒരു യുദ്ധമുണ്ടാവാതെസൂക്ഷിക്കുകതോക്കിലും വാക്കിലുംപനിനീർപ്പൂ വിരിയുന്നഒരു കാലമുണ്ടായിരുന്നുആ കാലമാണ്കടലെടുത്ത് പോയത്നിൻ്റെതോക്കിൻ…

രാജ്യരക്ഷയ്ക്ക് സൈന്യത്തിനൊപ്പം

രചന : മംഗളൻ. എസ്.✍️ പ്രിയമുള്ളവരേ,നമ്മുടെ രാജ്യം അതീവ ഗൗരവതരമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. ഇതിനിടയിൽ നിരവധി തവണ നമ്മുടെ രാജ്യത്തെ നിരപരാധികളായ സഹോദരീ സഹോദരന്മാർ തീവ്രവാദികളുടെ കരാളഹസ്തങ്ങൾക്കിരയാവുകയും പല കുടുംബംഗളുടെയും പ്രധനകണ്ണികൾ നഷ്ടപ്പെട്ട് കുടുംബാംഗങ്ങൾ നിരാലംബരാവുകയും ചെയ്യുകയുണ്ടായി. നമുക്കറിയാം 1999…

അല്പനേരം

രചന : വിദ്യാ രാജീവ്✍️ തിരക്കില്ലാതല്പ നേരംപ്രിയമുള്ളവർക്കൊപ്പമാ-യിരിക്കാൻ കൊതിയാകുന്നുനരജീവിത ശകടത്തിൽ ഒരേയിടത്തിലിരുന്നാലുംതമ്മിലൊന്നുമുരയ്ക്കാതെവികലമാം ചിന്തയാൽ കണ്ണീർവാർത്തു കാലം കഴിപ്പു നാം. ഒഴിവുവേളയിലേകമായ്ഒരുവനെത്തന്നെ തിരയുമീവ്യഥിതചിത്തങ്ങൾ നീരാടുംനിലയെഴാത്ത കയങ്ങളിൽ. ഭിന്ന ജീവിത വഴികളിൽവന്നു ചേരുന്ന മാനുഷർകണ്ടിടുന്നില്ല കാണേണ്ട –തൊന്നുമീഹ്രസ്വ വേളയിൽ . അറിയേണ്ടതാം പൊരുളേതുംഅറിയാതിന്നു മാനവൻവെറുതെ…

☘️ പൂരക്കാഴ്ച്ചകൾ ☘️

രചന : ബേബി മാത്യു അടിമാലി ✍ തൃശ്ശിവപേരൂർ പൂരമിന്ന്കാണുവാനായ് പോകണംപൂരങ്ങളുടെപൂരമായപൂരമത് കാണണംപഞ്ചമേളം പാണ്ടിവാദ്യംകോലുരുമ്മും ശബ്ദഘോഷംമുപ്പതാനയൊത്തുചേർന്നപൂക്കുടകൾ മാറ്റണതുംകണ്ടുകൺനിറയ്ക്കണംഇലഞ്ഞിത്തറമേളം കേട്ട്ഇളകിയാടും വേളയുംതിരുവമ്പാടിയുംപിന്നെ പാറമേലുംതിരുപ്പുറപ്പാടത്തവേതിരയടങ്ങാക്കടലുപോലെജനമിരമ്പണനേരമായ്മാമാലയുടെ നാട്ടിലെപൂരോത്സവം കാണാൻപോയിടുന്നു ഞാനുമിന്ന്പോയിവരാം കൂട്ടരേ

🦎എവിടെ നിന്നു വന്നു നിന്നൂ നക്ഷത്രമേ നീ

രചന : കൃഷ്ണമോഹൻ കെ പി ✍ ഇടയിലെൻ്റെ പൂർണ്ണതയെ തച്ചുടയ്ക്കാനായ്പതിന്നാലു ദിവസം ഞാൻ പുഷ്ടിപ്രാപിയ്ക്കുംപതിന്നാലു ദിവസം ഞാൻ ശോഷിതയാകുംപരകോടി പ്രപഞ്ചത്തിന്നൂർജ്ജമേകീടുംപരമസത്യമാകുന്ന സൂര്യനെപ്പോലെപ്രഞ്ചത്തിൽ ഒരു കോണിൽ ജ്വലിച്ചിടും നീയീപകുതിച്ചന്ദ്രക്കലയിലായ് എങ്ങിനെയെത്തുംഇതുതന്നെ, വാസ്തവത്തിൽ പെരും നുണയല്ലേഇതു വെറും സങ്കല്പത്തിൻ മുൾമുനയല്ലേഇഹലോകജീവിതത്തിൽ, ദുർമ്മദമേന്തീഇവിടെയോ നരകമാണെന്നുരുവിട്ട്പരലോക…

മെയ് ദിവസം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ വിയർപ്പുതുള്ളികൾ വിതച്ചുകൊയ്യുംതൊഴിലാളികളുടെ ദിവസംഅദ്ധ്വാനത്തിൻ അവകാശങ്ങൾനേടിയെടുത്തൊരു ദിവസംമെയ്ദിനം ജയ് ജയ് മെയ്ദിനംകൊണ്ടാടുക ജയ് ജയ് മെയ് ദിനംസർവ്വരാജ്യത്തൊഴിലാളികളുടെത്യാഗസ്മരണകളുണരട്ടെസംഘടിച്ച് നേടിയെടുത്തൊരുവീര ഗാഥകളുയരട്ടെമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക ജയ്ജയ് മെയ്ദിനംഅടിമത്വത്തിൻ ചങ്ങലപൊട്ടിമുറിഞ്ഞുവീണൊരു ദിവസംഅടിച്ചമർത്തൽ തടഞ്ഞുനിർത്തിയവീരസ്മരണതൻ ദിവസംമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക ജയ്ജയ്…

പ്രഭാതവന്ദനം

രചന : എം പി ശ്രീകുമാർ ✍ കാവ്യമോഹന കാരുണ്യരൂപകാൽത്തളിർ നിത്യം കുപ്പുന്നുചന്തമോടെന്നും ദൈവനാമങ്ങൾനാവിൽ നർത്തനമാടണംചിന്തയിലെന്നും പൊൻതാരകങ്ങൾകാന്തിയോടെ തെളിയണംദേവദേവ തിരുമുമ്പിലൊരുദീപമായി വിളങ്ങേണംദേഹസൗഖ്യങ്ങളേകണം മനംഭാവസുന്ദരമാകണംകാലമെന്നെ കവച്ചു കടക്കെകാലസ്വരൂപ കാക്കണംകാതരയായി കാതങ്ങൾ പോകെകാരുണ്യമോടങ്ങെത്തണംസത്ചിദാനന്ദ സർവ്വ മോഹനസമസ്തലോക രക്ഷകസംസാരതത്ത്വപ്പൊരുളെന്തെന്നുശങ്കയകറ്റിക്കാട്ടണംകാവ്യമോഹന കാരുണ്യരൂപകാൽത്തളിർ നിത്യം കൂപ്പുന്നുചന്തമോടെന്നും ദൈവനാമങ്ങൾനാവിൽ നർത്തനമാടണം.(ഓമനക്കുട്ടൻ…

അക്ഷയ തൃതീയ

രചന : താഹാ ജമാൽ ✍ സ്വർണ്ണം വാങ്ങിയതത്രയുംപണയത്തിൽഅക്ഷയ തൃതീയയിൽവാങ്ങിയതാണത്രയുംആഗ്രഹങ്ങൾപെരുകുന്ന വീട്ടിൽപണയങ്ങളുംപെരുകിഅക്ഷയപാത്രത്തിൽഅവസാനത്തെയാൾക്കുംഅന്നം വിളമ്പിയ കഥയിൽകാടായിരുന്നു രാജ്യംകാലം മാറിവാണിജ്യവും തന്ത്രങ്ങളുംമിത്തുകൾ ദൈവങ്ങളായിമിത്രങ്ങൾ ശത്രുക്കളായിആരോടും അഭിപ്രായങ്ങൾചോദിയ്ക്കാതായ കാലത്ത്എന്നോടു മാത്രംപതുക്കെ അവൾ പറയുംഅക്ഷയ തൃതീയയിൽഒരുതരിപ്പൊന്ന് വാങ്ങിയാലോ ?ഒരുചിരിയിൽ ഒരു വിപണിതകർത്തു കളഞ്ഞ്ഇത്തവണ ഞാൻ പറഞ്ഞു.തട്ടിപ്പ്പണയമിരിക്കുന്നഅക്ഷയ തൃതിയപ്പൊന്ന്അക്ഷയപാത്രമാകാത്തതിനാൽഅക്ഷമരായി…