ഡെത്ത് സർട്ടിഫിക്കറ്റ്
രചന : ഷിഹാബ് സെഹ്റാൻ ✍ നെൽസൺ ഫെർണാണ്ടസ്,നിങ്ങൾക്കറിയാമോആയിരം അടിമകളെയുംആയിരം കുതിരകളെയുംആയിരം പടയാളികളെയുംവഹിച്ച് ഏഴുകടലുകൾക്കുംഅപ്പുറത്ത് നിന്ന് ഒരു കപ്പൽപുറപ്പെട്ടിട്ടുണ്ടെന്നത്…?ഒരു മഴത്തുള്ളിയുടെനിറഞ്ഞ മാറിടത്തെയോർത്ത്ഭൂമി സ്ഖലിക്കുന്ന ദിവസമത്തീരത്തണയുമെന്നത്…?നെൽസൺ ഫെർണാണ്ടസ്,എന്റെ മൃതദേഹംജീർണിച്ചു കഴിഞ്ഞിരിക്കുന്നു.മണ്ണിനടിയിലെന്റെവിശപ്പിന്, ദാഹത്തിന്ഒരു കൊക്കരണിയേക്കാൾആഴം!മണ്ണിനടിയിലെന്റെകാമത്തിന് ഒരുകരിമ്പനയേക്കാൾ ഉയരം!കുഴിമാടത്തിന് മുകളിൽനീളൻ പുല്ലുകൾവളർന്നുമുറ്റിയിരിക്കുന്നു.തൊടിയിലലയുന്നകോഴികൾ, മറ്റു പക്ഷികൾഅവയ്ക്കിടയിൽചിക്കിച്ചികയാറുണ്ട്.കാഷ്ഠിച്ച് നിറയ്ക്കാറുണ്ട്.കാഷ്ഠത്തിന്റെ…