നരകത്തിലെ ലൈബ്രേറിയൻ
രചന : ജിഷ കെ ✍️. മരിച്ചു കഴിഞ്ഞാൽഎനിക്ക് നരകത്തിലെപുസ്തക സൂക്ഷിപ്പുകാരനാകണംഎന്നൊരാൾ ഭൂമിയിലെ ഇങ്ങേതലക്കൽ നിന്നും ഉറപ്പിക്കുന്നു…ഭൂമിയിൽ പുസ്തകങ്ങളൊക്കെയുംവായിച്ചു കഴിഞ്ഞതിനു ശേഷമാവുംഅങ്ങെനെയൊരു തീർപ്പിൽഅയാൾ എത്തിക്കാണുക…മരിച്ചു ചെന്ന് കഴിഞ്ഞാൽമനുഷ്യരെപ്പോലെപുസ്തകങ്ങളുംക്രൂശിക്ക പ്പെടുമോ എങ്കിൽഅവരോടൊപ്പമാണ്എനിക്കുംഅന്തിയുറങ്ങേണ്ടത്… കനത്തചട്ടകൾക്കിടയിലെമൃതമായപകൽ സത്യങ്ങളെഓരോന്നായിചോദ്യം ചെയ്യപ്പെടുന്ന ഇടത്താവണംഎന്റെ ഹൃദയം സൂക്ഷിക്കുപ്പെടേണ്ടത്…ഭൂമിയിൽ എണ്ണമറ്റ ആൾക്കൂട്ടങ്ങളുടെആരവങ്ങൾക്കിടയിൽ…
