Category: കവിതകൾ

നിറക്കുനീയീ പാനപാത്രത്തിലാന്ധ്യം!

രചന : ഉണ്ണി കെ ടി ✍ വെറുംവാക്കിന്‍റെ വ്യയമെന്നുതോന്നിയോവിശുദ്ധിയില്ലാത്ത വിടനെന്നു നിനച്ചുവോചപലങ്ങളീ ചൊല്ലുകളെന്നെണ്ണിയോശാരദേന്ദുപൂക്കും രാവിലുച്ചസ്ഥായിതേടുമുന്മാദമല്ലെന്‍റെ നേരല്ലേ പകുത്തേകിഞാനയ്യോ,നീയിതറിയാതെപോകയോ…?അനുനിമിഷമുരുകുന്നു നൊമ്പരത്തീയില്‍,ആദിമസ്മൃതികളില്‍നിന്നുമടയാളംതേടന്നു…,ചൊല്ലിമറന്ന വാക്കിന്‍ പൊരുളുതിരയുന്നു,പിന്നെപ്പതിയെ മതിയില്‍നിന്നുമാഞ്ഞുപോയതായ്ക്കരുതുന്നു…!!!ഭ്രമങ്ങളില്‍ ഞാനെന്തോ നിനച്ചുപോയ്ഭ്രമിപ്പിച്ചു നീ ചിരിച്ചകന്നുപോയ്ഭദ്രമൊരുവാക്കിന്‍ നേരുവീണുടയവേഭദ്രേയീവാഴ്വിതെത്രവിരസം…?സങ്കോചംപൂണ്ടുനിന്ന പകലുംപടിയിറങ്ങയായ്…!സരസവചനസുഗന്ധിയാം സന്ധ്യകള്‍സങ്കടംചൊല്ലിപിരിഞ്ഞുപോയി ..,സാകൂതമൊരു സ്വപ്നം കണ്‍പീലികളിലൂഴമിട്ടുനില്പാണകന്നുപോയനിദ്രയൊന്നണഞ്ഞെങ്കിലെ-ന്നെപ്പുല്കിയെങ്കിലീനിറമറ്റോരിരുള്‍മറന്നീനിറമുള്ളകിനാവിന്റെ കളിത്തൊട്ടിലില്‍വിശ്രാന്തിയറിഞ്ഞേനെയെന്‍ ക്ഷീണചേതന…..!!ഇരുളുമാത്രംബാക്കിയീനീഡത്തിലിനി,തുനിഞ്ഞുനില്ക്കും…

പുതുവത്സരം.

രചന : മംഗളാനന്ദൻ ✍ ഇരുപത്തിയൊന്നാം ശതകത്തിൽ നിന്നുംഒരു വർഷം കൂടി കൊഴിഞ്ഞു പോകവേ,പടിയിറങ്ങുന്ന ‘ഡിസംബറിന്നു’ നാംവിടചൊല്ലാൻ രാവിൻ കുളിരിൽ നില്ക്കവേ,അകലെ നിന്നാഴിത്തിര മുറിച്ചെത്തുംഅശുഭവാർത്തകൾ ഭയം പകരുന്നു.കടൽ കടന്നെത്തും പുലരിക്കാറ്റിനുവെടിമരുന്നിന്റെ മണമുണ്ടിപ്പൊഴും.പകയൊടുങ്ങാത്ത ഡിസംബറിൻ മുന്നിൽചകിതചിത്തയായ് ‘ജനുവരി’ നില്പു.നിരന്തരം നാശം വിതയ്ക്കുവാൻ മിസ്സൈൽപരസ്പരം…

വിലയില്ലാതായവർ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ വേദനയെല്ലാമുള്ളിലൊതുക്കിവാതോരാതെ ഉരിയാടുന്നവർവിനയമേറിയ എളിമകളെല്ലാംവിടരുന്നൊരു പുഞ്ചിരിയോടെ. വെട്ടൊന്നെന്നും മുറിരണ്ടെന്നുംവാദിക്കുന്നവരോ ‘നന്മക്കായിവൈരികളേറെഉണ്ടെന്നാകിലുംവിഷമല്ലവറ്റകളെന്നറിയമല്ലോ! വളയാത്തൊരു നട്ടെല്ലോടെന്നുംവകവെപ്പില്ലാ അരിശവുമായിവാളായുള്ളതു നാവായിയുന്നിവീഴുന്നവരെ താങ്ങാനെന്നും. വരും വരായ്മകളോർക്കാതെവരുത്തി വച്ച വിനകളനേകംവടികൊടുത്തവരടിയുംവാങ്ങിവിയർത്തുരുകിയ നെഞ്ചുമായി. വിശാലതയേറിയ അന്തരംഗംവില്ലാളികളായി പാരിതിലെല്ലാംവിശക്കുന്നവർക്കന്നവുമായിവ്യാധിയുള്ളോർക്കാശ്രയമല്ലോ! വിടനല്ലെന്നാൽ അലിവോടെവായിലൂറിയ പഞ്ചാരയുമായിവാലാട്ടുന്നോരു…

സ്നേഹത്തിൻ നക്ഷത്രവിളക്ക്

രചന : മഞ്ജുഷ മുരളി ✍ നിലാപ്പൂമഴ പൊഴിയുമീ ധനുമാസരാവിൽ,ഇരുളിലേക്ക് ജനാലകൾ തുറന്നിട്ട്,പാലപ്പൂവിൻ പരിമളം നുകർന്ന്,പാതിരാക്കാറ്റിൽ ഇളകിയുല്ലസിക്കുമെൻ്റെകുറുനിരകൾ മാടിയൊതുക്കി നിന്നഎന്നരികിലേക്ക് പറന്നെത്തിയ ആ തിത്തിരിപ്പക്ഷിയുംരാവേറെയായി എന്നെന്നെ ഓർമ്മിപ്പിച്ചു❕ഇന്നലെകളിൽ പൂത്തുവിടർന്നതും,പൂക്കാൻമറന്നതുമായ സ്വപ്നങ്ങളുടെനിറക്കൂട്ടുകൾ ചാലിച്ച്,എന്നിലെ പ്രണയവർണ്ണങ്ങളെല്ലാംതൂലികത്തുമ്പിലേക്കാവാഹിച്ച്,നോവിൻ്റെ അവസാനതുള്ളിയുംഊറ്റി ഞാനെഴുതുകയാണെൻ അവസാനവരികൾ…❕ഈ മഞ്ഞുകാലം എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു.കൊഴിഞ്ഞുവീണ…

വീട് വാടകക്ക്

രചന : രാജേഷ് കോടനാട്✍ തുറന്ന് കാണും വരെകരാറെഴുതും വരെഅഡ്വാൻസ് കൊടുക്കും വരെവീട് മാത്രം വാടകക്കാണ്പിന്നെപ്പോഴാണ്ശ്വസിക്കുന്ന ജീവന് വരെനമ്മൾവാടകക്കാരനാവുന്നത്….ചവിട്ടിക്കയറുന്നപടികളിൽ നിന്ന്അച്ഛന്വാടകക്കാരനാവുന്നുഅശയിലഴിച്ചിട്ടവിയർപ്പിൽ നിന്ന്അമ്മക്ക്വാടകക്കാരനാവുന്നുഒഴിഞ്ഞു പോയവാടകക്കാരൻ്റെചുമരടയാളത്തിൽ നിന്ന്ബന്ധങ്ങൾക്ക്വാടകക്കാരനാവുന്നുതീർത്തുംഅസാന്നിദ്ധ്യമായഫോൺ കോളുകളിൽസുഹൃത്തുക്കൾക്ക്വാടകക്കാരനാവുന്നുകടമകളുടെ നെറുകയിൽവിഷാദം പൂക്കുമ്പോൾകരുതലുകൾക്ക്വാടകക്കാരനാവുന്നുഒന്ന്കരയാൻ പോലുമാവാതെസങ്കടങ്ങൾക്ക്വാടക കൊടുത്ത് മുടിഞ്ഞജീവിതങ്ങളാണ്ആറടി താഴ്ചയിലുംമണ്ണിന്വാടകക്കാരാവുന്നത്ഓരടി മണ്ണുംവാടകക്കെടുക്കുമ്പോൾനോക്കുക….അവിടെനിങ്ങളുടെശ്വാസങ്ങൾക്ക്ഇറങ്ങിപ്പോയ വാടകക്കാരൻബാക്കി വെച്ച കുടിശ്ശികയുടെവിറയലുകളുണ്ടായിരിക്കും.

👑സന്മനസ്സുള്ളവർക്ക് സമാധാനം⭐

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ നക്ഷത്രമായിത്തിളങ്ങും മഹാ രമ്യ-സമയം മലർസ്മിതാനന്ദ പ്രകാശിതംഹൃദയ സൗന്ദര്യമായുണരും പ്രഭാതമേ,പ്രിയതരമായിതേനാശീർവദിക്കുന്നു. തിരുഹർഷ വദനസ്മിതമായി മാറിയെൻകരളിൽത്തുളുമ്പുന്നനുഗ്രഹാശംസകൾപാരിന്നധിപതേ, വാഴ്ത്തുന്നെളിമതൻതെളിനീർപ്പുഴകളായ്; മനസ്സിലാ, നന്മകൾ. ബേത്.ലഹേം രത്നവെളിച്ചമായീദിനംപ്രിയരമ്യ ഗീതമായുണരുന്നു യുവജനംഉഷസ്സിനും മനസ്സിനുമുന്മേഷ,മാദരംവർണ്ണാഭമായിത്തിളങ്ങുന്നു താരകം. മൃദു വദനകാവ്യമായുണരുന്ന സുസ്മിതംഉൾത്തുടിപ്പോടുണർത്തുന്നില്ലെ നിന്നകംമാലാഖമാരാലപിക്കുന്നു ഗീതകം;മാതാപിതാക്കൾതൻ…

പൂത്തിരുവാതിര

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ രമ്യമാം തിങ്കൾസ്മിതാനന്ദ ലഹരിയിൽനെഞ്ചിൽത്തുളുമ്പുന്നു മധുകാവ്യ കാലവുംധനുമാസ രാവുപോലേറെയുണർവ്വുമായ്വന്നണയുന്നിതാ പ്രിയദയാം കവിതയും. നൈർമ്മല്യ കിരണങ്ങളുയരുന്നു താരകൾകൺചിമ്മിയിരു തരള ഹൃദയങ്ങളാകുന്നുശ്രീശിവ,പാർവ്വതിമാരിന്നതിരമ്യ സ്മരണയിൽമംഗല്യ വിഭൂഷിതരാകുന്നു. കരളുകൾ കവിതയായൊഴുകുന്ന രജനിയിൽതാലമേന്തുന്നഴകാർന്നതാം താരങ്ങൾകനക വസന്തമാണോരോ സ്മരണയുംകതിരുപോലേറെത്തളിരണിയുന്നതും. കുളിർക്കാലമേ, നിന്റെ രമണീയമാം…

അയ്യപ്പക്കേരളീയം

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ.✍ അയ്യനാരായിയയ്യനീ മണ്ണിലായിഅധിപനായിയുദിച്ചത് പന്തളത്ത്അനുകമ്പയാലുപകുർവ്വാണനായിഅനുഗ്രഹമേകുവാനദ്രിയിലായി. അച്ഛനാമമ്മയാമർഭകനാമമരൻഅധീശനാമിഷ്ടനാമപാവൃതൻഅമലനായി ;അഭിവ്യാപ്തനായിഅന്തേവാസനായി കൈരളിയിൽ. അരിശമില്ല ;അതിവിനയസംയമൻഅടയാളമുദിക്കുന്നുയുഡുവായിഅനന്തമാഗ്നേയമുപപത്തിയായിഅഭിധാനമയ്യപ്പനാമതിഭാവുകൻ. അമരനാനൂറ്റൊന്നുമലയ്ക്കധികാരിഅനാദിയാമനുശാസകനായുദിച്ചുഅന്യായമകറ്റുവാനാദർശവാൻഅചഞ്ചലനിഷ്ഠയാൽധ്യാനനിദ്രയിൽ. അദ്വൈതവേദാന്തസാരാംശിയായിഅഘമൊഴിഞ്ഞോരനുഭവമായിഅപായമൊഴിഞ്ഞു ഭദ്രതയാൽഅഭിവൃത്തിയേകാനാത്മാർത്ഥം. അരൂപിയാമഗ്നിപ്രപഞ്ചപ്രദീപംഅമൃതാത്മാനുകാര്യകാരണൻഅനുകൂലമലിഞ്ഞടയാളമായിഅഖിലവും മുക്തിമാർഗ്ഗമായി. അധരപുടോക്തിയാലനർഗ്ഗളംഅതിസൗമ്യജ്ഞാനസിദ്ധാന്തൻഅരിഷ്ടാതിയാം ഗീർവാണൻഅന്ത:സ്സത്തയാലാത്മജ്ഞാനി. അസന്തുഷ്ടരാം മനുജർക്കുഅഗ്രതസ്സരസ്സനാമുപദേശകൻഅചിരബന്ധമൊഴിച്ചൂഴിയിലായിഅവതാരമാമവബോധമാകുന്നു. അരാതിക്കതിമാരകശക്തിയായിഅബലക്കുദകുന്നശരണദീപ്തിഅമംഗളമെല്ലാമൊഴിച്ചാഴിയായിഅംബരാന്തം അശോകനാകുന്നു. അബ്ദങ്ങളോമഭ്യുദയകാരണൻഅതിസ്നേഹവാദിയാമുത്തമൻഅതിഗുണശീലനാമനുകൂലനായിഅപാവൃതമായചലാചലങ്ങളിൽ. അകായനാമതിമാനുഷികച്ചിത്തംഅമരകോശനായി കണികകളിൽഅന്വയമലിയും ആത്മജ്ഞാനംഅജ്ഞാനമകറ്റുന്നഭൂതാധിപൻ. അക്ഷരജ്യോതിയാലാളുമ്പോൾഅഞ്ജലിയോടീരണയാമഗ്രജൻആശ്രയിപ്പോർക്കഭയസ്ഥാനംഅനുനയമിടരകറ്റുവാനുത്തമൻ.…

അടുത്തടുത്ത് വരുന്നഅയൽ വീടുകൾ

രചന : രാജേഷ് കോടനാട് ✍ ഓലപ്പമ്പരം കറക്കിയോടുന്ന പ്രായത്തിൽഎൻ്റെ അയൽവീട്ചാത്തോത്തായിരുന്നുകുറച്ചു കാലംഅതങ്ങനെത്തന്നെയായിരുന്നുകശുമാങ്ങ പറിക്കാൻമരത്തിൽ കേറുന്നകാലത്തൊക്കെഅയൽവീട് അടുത്ത് വന്ന്“ചന്ദനത്തേതിൽ ” എന്നായിപത്താം ക്ലാസ്സിലെപരീക്ഷാക്കാലത്ത്അയൽ വീട്ഒന്നു കൂടി അടുത്ത് വന്ന്പേരുമാറിആറ്റുപുറത്തായിപിന്നെയും പിന്നെയുംഅയൽവീട്അടുത്തടുത്ത് വന്ന്പേരും രൂപവുംമാറിക്കൊണ്ടിരുന്നുകൗസ്തുഭംപാർപ്പിടംതണൽസ്നേഹവീട്എന്നിങ്ങനെ….എങ്കിലുംഅടുത്തടുത്ത് വരുന്നഎൻ്റെ അയൽ വീട്ടിലേക്ക്എൻ്റെ ഒച്ചകൾകേൾക്കാതായിഎൻ്റെ പാട്ടുകൾഒഴുകാതെയായികുട്ടിമാളുവമ്മയിൽ നിന്ന്ഭാനുവക്കയുംഗോപാലേട്ടനുംശാന്തേടത്തിയുംഹൈദ്രുമാഷുമെല്ലാംറിലേയായിഎൻ്റെ…

പാവനകാരു

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ പിറന്ന നാടിൻ അഭിമാനത്തിന്പ്രിയവാദികളാമടിമകളേവരേംപ്രേരിതധ്വനിയാലുണർത്തിയപാവനകാരുവും ബലിയാടായി. പൂജനീയനായൊരു സഹനൻപാടിയുണർത്തും പ്രഭാസുധയാലെപ്രാപ്തമായൊരു സ്വാതന്ത്ര്യത്തേപ്രയോജനമാക്കും പതയാലുക്കൾ. പെട്ടുപിഴച്ചു പരന്നധികാരത്താൽപ്രഭയുള്ളവരോ അടയാളങ്ങൾപുലിയായവരെ പിന്നോട്ടാക്കിപാൽപ്പായസമെല്ലാമധമർക്കും. പുഷ്പകമേറിയ പൂജ്യന്മാരെല്ലാംപോരിമ കാട്ടാതാളായപ്പോൾപ്രമാദമായൊരാസ്ഥയെല്ലാംപ്രശസ്തിയേറിയ പേരാകുന്നു. പണ്ട് പഠിച്ചോരിതിഹാസങ്ങൾപകർന്നു തന്ന കഥകളെല്ലാംപൊളിയാണെന്നതറിഞ്ഞോപ്രചരിപ്പിച്ചതു വെള്ളക്കാർ. പെരുമ്പറ കൊട്ടിയച്ചടിയാക്കിപരുവത്തിനു…