ഛായ
രചന : കെ.ആർ.സുരേന്ദ്രൻ ✍️ ആണ്ടിലൊരിക്കൽശിവരാത്രിയുടെ തലേന്ന് ഇരുട്ടിന്റെ കുട ചൂടിതറവാട്ടിൽ ഒരുഅതിഥി വന്നു.കാവിയുടുത്ത് കാവിപുതച്ച,നെറ്റിയിൽ ഭസ്മം പൂശിയഅതിഥി തലമുണ്ഡനം ചെയ്തിരുന്നു.താടിയും മീശയുമില്ലായിരുന്നു.അതിഥി മധ്യവയസ്സിന്റെപാലം കടക്കാൻ തുടങ്ങിയിരുന്നു.തറവാടിന്റെ ഉമ്മറത്തെതെക്കേ മൂലയിൽ അതിഥിചുമരും ചാരി കുത്തിയിരുന്നു.മുത്തശ്ശിയുടെ കാൽ തൊട്ട് വന്ദിച്ച്,അമ്മയിലും,ചിറ്റമ്മമാരിലും,അമ്മാവന്മാരിലും ഗൗരവം നട്ടുംഅതിഥി…
