നന്മാർദ്രമാംഗ്രാമസ്മരണകൾ
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ജീവിതംപോ,ലിറ്റുനേർത്തതാണെങ്കിലുംഗ്രാമീണ വീഥികളേകുന്നൊരു സുഖംഎൻ സ്വച്ഛ സ്വപ്നകം വർണ്ണമാക്കുംവിധംപച്ചപ്പിനാൽ രമ്യമാക്കുന്നു ഗ്രാമ്യകം. താളത്തിലൊഴുകുന്നയോരോ സ്മരണയായ്വന്നെത്തിടുന്നു സ്വർഗ്ഗാർദ്രമാം കാഴ്ചകൾകുയിൽനാദമായിന്നുണരുന്നു കരളിലുംഅറിയുന്നതില്ലേ; നിറവാർന്ന മുകിലുകൾ ? തിടുക്കമില്ലാതെ, വളർന്നയാ നന്മകൾതുടിക്കുംകരളിൽ കുറിക്കുന്നു കവിതകൾചിറകുകളേകുന്നുവോ ഗ്രാമ്യപുലരികൾതളിർത്തുണർത്തുന്നില്ലേ-യാ, നല്ല സ്മരണകൾ…
