തുള്ളൽ കവിത മൃഗാധിപത്യം
രചന : തോമസ് കാവാലം ✍ എന്തൊരു കഷ്ടം!അധികാരികൾ, ഹ!പന്താടുന്നു ജീവിതമിവിടെമർത്യന്നൊരുവനു ജീവിക്കാനായ്കർത്തവ്യങ്ങൾ ചെയ്യാനാവാ! ഓർക്കാമവരുടെ ജീവിത ഭാരംകർക്കിടകത്തിൻ പട്ടിണി നൽകുംചാക്രിക ദുഃഖം നക്രം പോലെമർക്കടമുഷ്ടിക്കാരറിയില്ല. റാഗിങ്ങെന്നൊരു പുതിയൊരു രൂപംനാഗംപോലെ പത്തി വിടർത്തിയുവതയെ,യവരുടെ ആർജ്ജവമൊക്കെയുദ്ധസമാനമതില്ലാതാക്കി. അവികലമിവിടെ കൊണ്ടാടുന്നുഅവിവേകത്തിൻ ഉത്സവമേളംകൊലചെയ്തീടാൻ കുട്ടികളവരെകൂട്ടിവിടുന്നു താതന്മാരും.…