Category: കവിതകൾ

മനോരോഗിയായ എൻ്റെ മുറി ,

രചന : വൈഗ ക്രിസ്റ്റി ✍️. മനോരോഗിയായ എൻ്റെ മുറി ,ഞാൻ പോകുന്നുവെന്ന്ഒരൊറ്റ വരിയെഴുതി വച്ചിട്ട്വീട്ടിൽ നിന്നിറങ്ങിപ്പോയതാണ്ഇപ്പോൾ ഞാൻ കാണുന്ന സ്വപ്നംഒരിക്കലും ,അടങ്ങിയൊതുങ്ങി കിടക്കാത്തതിന്ഉറങ്ങും മുമ്പ്ഞാൻ വല്ലാതെ ദേഷ്യപ്പെട്ടിരുന്നുഎപ്പോഴുംനിറയെ തൂവലുകൾ പാറിക്കളിക്കുന്നഎൻ്റെ മുറിയോടെനിക്ക്വല്ലാത്ത പ്രണയമായിരുന്നുമുറിയിൽ പാറി നടക്കുന്നഎൻ്റെ തലമുടിയിഴകൾഎന്നെക്കാണാതെ വിഷമിക്കുമല്ലോയെന്ന്ഞാൻ വിങ്ങിപ്പൊട്ടിഎന്നെ…

രാഗവിസ്താരം

രചന : പ്രകാശ് പോളശ്ശേരി✍ കുളിർ തുടിക്കുന്നീ ലജ്ജയിൽകരതലങ്ങൾ തരിക്കുന്നുവല്ലോനിൻ്റെയനുരാഗസീമ വിട്ടൊരുവാസരാന്ത സമാഗമമോഹവുംഎത്ര മദഗന്ധ വീചികളെത്തുന്നുഎത്ര മദഗന്ധ ഗായകരുമെത്തുന്നുഅന്തരാഗത്തിലെ ശൃംഗാരമോഹമേഅന്തമില്ലാതെ നീയലയുകയാണോകാറ്റിൻ്റെമോഹങ്ങൾകടമെടുത്തു ഞാനീകാറ്റിനോടൊപ്പംചേർന്നു പറക്കുമ്പോഊറ്റം കൊള്ളുന്നുവോയെൻ്റെ മാനസ്സംഉറ്റതോഴീ നിന്നെക്കാണാനാവുമെന്നുംനിശകനിഞ്ഞൊരു ഭംഗിയാലിന്ന്ഗന്ധർവ്വസമാഗമ സമാനരാത്രിയായ്എന്തു മോഹം തോന്നിപ്പിക്കുന്നുണ്ടീരാജദാനപ്പൂവിൻ സുഗന്ധവുംനൃപദ്രുമമങ്ങു പൂക്കുന്നേരമാർക്കുംനിർന്നിമേഷമായിനിൽക്കാനാവില്ലല്ലോനിയതിയൊരുക്കുംസമാഗമരാത്രികൾകാമധനുർ മധ്യത്തിലല്ലേ കാമദേനുംമധുബിന്ദുക്കൾമുത്ത് പതിപ്പിക്കുന്നമനംനിറഞ്ഞുചേർന്നുപതിക്കുംചുണ്ടിൽമുദ്രയാലങ്ങനെനാം…

വർണ്ണ ലോകം

രചന : ദിവാകരൻ പികെ ✍ നിറമങ്ങിയഓർമ്മകൾനിറഞ്ഞാടുന്നിന്നെന്നുള്ളിൽകരിമഷി യാൽ ഇരുണ്ടിരിപ്പുവർണ്ണങ്ങളാൽ പൂത്തകുട്ടിക്കാലം. തിരിച്ചു വേണമെൻ വർണ്ണലോകംകാലത്തിൻ നെഞ്ചിൽ ചവിട്ടികരി വേഷംകെട്ടി നിറഞ്ഞാടുന്നോരെതേടുന്നു ഞാനെൻ വർണ്ണലോകം. ഇരയെ തിരയും കഴുകൻകണ്ണുകളാൽചതികളുടെ ചിലന്തി വല കളുംവാരിക്കുഴികളും തീർത്ത് നാക്കിൻബലം കൂട്ടി കൊട്ടാരം തീർക്കുവോരെ വെളുക്കെ…

സാന്ധ്യം*🦀

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️. കമനീയ ജീവിത ചിത്രങ്ങളെഴുതുന്നലോകൈക ചിത്രകാരാ,കരിമഷിയാലെഴുതുന്നതിന്നെന്തിനീ,ഊഴിയിലെന്റെ സ്വപനം ?തോരാത്ത പേമാരിപോലെന്റെ തീരാത്തവ്യഥകളറിയുമെങ്കിൽകണ്ണീരിൽ ചാലിച്ചതെന്തിനീ സന്ധ്യയും;ഇന്നെന്റെ ചിന്തകളും ?തപ്ത നിശ്വാസങ്ങളുയരുന്ന ജീവിത-മേകുന്ന ശൂന്യ സ്വപ്നം,അറിയുന്നതില്ലെന്ന പോലിന്നുമെന്തതിൽഎഴുതാത്തതേഴു വർണ്ണം ?കാലമെൻ ചാരുചിത്രം രചിച്ചീടുമെ-ന്നാശിച്ചു ഞാനിരിക്കേ,സ്നേഹിതയെന്നു കരുതിയ ജാതക-മിന്നെന്നെ…

ശേഷം,

രചന : സുവർണ്ണ നിഷാന്ത് ✍️ നീ കടന്നു വന്നത്ധൃതിയിലായിരുന്നിട്ടുംപാദപതനം കേട്ടില്ലഞാനറിഞ്ഞതേയില്ലഎന്നതിൽ നിന്നും,ഇരുട്ടായിരുന്നെന്ന് മാത്രംതൽക്കാലം കരുതുക.അത്രയുംനേർത്തൊരതിരിലൂടെഒറ്റയ്ക്കൊരാൾ ജീവിതംമുറിച്ചുകടക്കുമ്പോൾ,ഏറ്റം രഹസ്യമായിഅവനവനോട് തന്നെകലഹിച്ചിരുന്നതിന്റെയോഎന്നും ആഗ്രഹിച്ചഒരാലിംഗനത്തെ സ്വയംകുടഞ്ഞെറിഞ്ഞുകളഞ്ഞിരുന്നതിന്റെയോഅസ്വസ്ഥതനിഴൽ പടർത്തിയേക്കാം.അൽപ്പം സൂക്ഷ്മമായിനോക്കുമ്പോൾനിഗൂഢമായൊരുപുഞ്ചിരിയുണ്ടെന്ന്തോന്നുന്നെങ്കിൽ,നീ പറയാറുള്ളത് പോലെഇപ്പോഴും ഞാൻസന്തോഷമായിരിക്കുന്നുഎന്നുതന്നെ കരുതിയേക്കണം.നീയെന്ന ലഹരികുടിച്ച്ഉന്മത്തമായ പകലുകളിൽസ്വപ്നദംശനമേറ്റനീലിച്ച രാവുകളിൽനിന്നെയുണ്ട് നിന്നെക്കുടിച്ച്നീ മാത്രമായിപ്പോയഎന്റെ കവിതകളിൽ,നീയടയാളപ്പെട്ടഎന്റേതായ എല്ലാത്തിലുംമരണമെന്ന…

സ്വപ്നത്തിലെ താരാട്ട്

രചന : എൻ.കെ.അജിത്ത് ആനാരി✍ അനപത്യതാദു:ഖമുള്ളിൽവിലാപമായ്അറിയാതെ പാടുന്ന താരാട്ടിലായ്ദിനവും അലിഞ്ഞലിഞ്ഞില്ലാതെയാകുന്നുസഫലമാകാത്തതാം സ്ത്രൈണ ദു:ഖം ഇനിയും സ്ഫുരിക്കാത്തജീവൽത്തുടി-പ്പിനായുദരംകൊതിക്കുന്ന ജീവവഴിയിൽവെറുതേ ത്രസിക്കുന്നു സ്തന്യം ചുരത്താത്തനിറമാറവൾക്കോ കിനാവീഥിയിൽ! വെറുതേകൊതിപ്പൂ മടിത്തട്ടു നിത്യവുംഅവിടെയൊരു കുഞ്ഞിൻ്റെ പുഞ്ചിരിക്കായ്കരിവളകൾ കാത്തളകൾ പുതുകുഞ്ഞുടുപ്പുകൾകരിമഷി മൃദുഗന്ധമിയലുംപകൽ! ഒരു കുഞ്ഞുപാളയും ഒരുതുണിത്തൊട്ടിലുംഒഴിയാത്ത സ്വപ്നമായ് മാറിയോൾക്ക്കനവിലുണ്ടായിരം…

എന്തുകൊണ്ട്?

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ എന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തുവാൻഏറ്റവും പ്രസക്തമാം കാലത്തിലൂടെ നാംസഞ്ചരിക്കുന്നോരു നേരമാണിപ്പോൾഅനീതിയിങ്ങിനെ നടമാടുമീക്കാലംനീതിനിഷേധത്തിന്നെതിരായി നമ്മൾഎന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തേണംഅക്രമം കൊടികുത്തിവാഴുമീക്കാലത്ത്എന്തുകൊണ്ടക്രമം എന്നൊരു ചോദ്യത്തെലോകത്തിൻ മുന്നിലേക്കെറിഞ്ഞിടേണം നമ്മൾലഹരിതൻ ഉപയോഗം ഇങ്ങിനെ കൂടീട്ട്തലമുറതന്നുടെ ഭാവി നശിക്കുമ്പോൾചോദ്യച്ചിഹ്നമായ് മാറി നില്ക്കാതെഎന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തിലഹരിക്കെതിരായി പോരാടിടേണം നാംനാടും നഗരവുമൊരുപോലെയിങ്ങിനെനല്ലൊരു സംസ്ക്കാരത്തിൽ…

അവഗണിക്കപ്പെടുന്നവർ

രചന : അഡ്വ: അനൂപ് കുറ്റൂർ✍ അഭിനയിക്കാനറിയാതെന്നുംഅകമേയുള്ളതുയതുപ്പോലെഅരങ്ങത്തോതാനാകുന്നോർഅപരമാരായിയിന്നീയുലകത്ത്. അധികമൊന്നും മിണ്ടാത്തവരോഅഗ്നിയാളുവതൊളിപ്പിച്ചവരായിഅപഥസഞ്ചാരികളാണിന്നാദാനംഅപഹസിക്കാനുറച്ചവരായെന്നും. അനുനയമാരേംവെറുപ്പിക്കാതെഅവസരത്തിനൊത്താകല് പംഅരക്കെട്ടിളക്കിച്ചിരിക്കുന്നോരേഅഖിലരുമെന്നുമാരാധിക്കുന്നു. അനുകമ്പയുള്ളിലിന്നാർക്കുണ്ട്അടയാളമായുള്ളതുമഹങ്കാരംഅപരാധമല്ലാതൊന്നില്ലിരുട്ടിൽഅടുത്തവരോടുമാവർത്തിക്കും. അടിമയല്ലാരുമാർക്കുമെങ്കിലുംഅടിയാനല്ലാരുമൊരിക്കലുംഅവനത്തോടേവരോടൊപ്പംഅടക്കത്തോടാശ്രയമേകുന്നു. അബ്ദങ്ങളോളമയൽപ്പക്കത്ത്അറിഞ്ഞനുബ്ധമായവരെന്നുംഅപായമേറിയ രിപുക്കളായിഅങ്ങനെയിങ്ങനെയേറുന്നു. അരക്കന്മാരാണധികവുമിവിടെഅരങ്ങത്തൊന്നാളാകാനായിഅധമമാരുത്തമരെന്നഭിനയിച്ച്അന്യായമേയുള്ളിലെന്നാരറിവു . അനുമാനമേയുള്ളൊരാളേപ്പറ്റിഅകമെന്തെന്നളക്കാനാകാതെഅടുത്തെത്തുന്നോരാരെന്നുംഅഭിവാഞ്ഛയെന്തെന്നറിവീല . അട്ടിപ്പേറായിയൊട്ടുമണിയാകുംഅജ്ഞലിയോടൊത്താശപ്പാടുംഅണിയാണെന്നുമഭിമാനിക്കുംഅകത്തെന്നാലെതിരാളിയായും. അവസ്ഥയെങ്ങനെയുത്തമമാകുംഅധമമാരുടെയോരോവിധങ്ങൾഅതൊന്നുമുൾക്കൊള്ളാത്തോർഅവരെയെതരിരിടാനായിയുറച്ചും. അടിയോടടിയാണു തുടരെ തുടരെഅനാവശ്യമാവർത്തനങ്ങളായിഅനാദരിച്ചുമരങ്ങിൽ പുച്ഛിച്ചുംഅരങ്ങത്താരുവലിയവനെന്നായി. അന്തക്കരണമില്ലാത്തൊരജ്ഞതഅനിവാര്യമല്ലാത്ത അത്യാഗ്രഹവുംഅരങ്ങത്തവരോമാമുനിമാരായിഅനുഗ്രഹമേകുന്ന മാന്യന്മാരായി. അന്ത:സ്സില്ലേലും ധനമുണ്ടെന്നാൽഅവരേയാരുമെവിടെയുമാദരിക്കുംഅംഗീക്കരിക്കുവാനുള്ളാഢംബരവുംഅതിവേഗം ഗമിക്കുനൊരു…

നാടകങ്ങൾ

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍ അമ്പലപ്പറമ്പിലെ വലിയ സ്റ്റേജിൻ മുന്നിൽസംഘചേതനയുടെ നാടകം കാണുവാൻപോയൊരാക്കാലത്തെ ഓർത്തിടുന്നുണ്ടു ഞാൻഉൽസവപ്പറമ്പിലും സ്കൂൾമൈതാനത്തുംഒട്ടേറെ നാടകം നടന്നോരക്കാലത്തെഇന്നലെയെന്നപോൽ ഓർക്കുന്നുണ്ടിന്നു ഞാൻനാടകങ്ങൾക്കേറെ പ്രസക്തിയുള്ളോരക്കാലംകെ പി എ സിയും സംഘചേതനുംഅതുപോലെ ഒട്ടേറെ നാടകസംഘവുംഅതിലെ നടീനടൻമാരായുള്ളോരു മൊക്കെയുംജ്വലിച്ചുനില്ക്കുന്നോരന്നത്തെക്കാലംനാടകകലയുടെ സുവർണ്ണകാലംകചനും ഭീമനും നളദമയന്തിയുംഅതുപോലെ…

ദേവി ശരണം

രചന : എം പി ശ്രീകുമാർ✍️ കണ്ടമംഗലത്തമ്മെ കാരുണ്യവാരിധെകാൽത്തളിരുകൾ നിത്യം വണങ്ങുന്നുചാരുപൂക്കളാലർച്ചന യേകട്ടെനെയ് വിളക്കുകൾ മുന്നിൽ തെളിക്കട്ടെചന്ദ്രശോഭിതെ ദേവി കനിയണംചിന്തയിലെന്നും വന്നു വിളങ്ങണംചാഞ്ചല്യമറ്റു നാൾവഴി പോകുവാൻചാരുസുസ്മിതെ ദേവി തുണയ്ക്കണംദേഹപീഡകളൊക്കവെ മാറണംദേവിതൻ മുഖമുള്ളിൽ തെളിയണംദേവദേവപ്രിയെ മനോഹരിദേവികെ തൃപ്പാദം നമിക്കുന്നുനാൾക്കുനാൾ വന്നുചേരുന്ന ദോഷങ്ങൾനേർക്കുനേർ നിന്നകറ്റുവാനാകണംനാളെനാളേന്നു…