കർഷകാനുരാഗം
രചന : അഡ്വ: അനൂപ് കുറ്റൂർ✍ കന്നിവെയിലുതിരുന്നപ്പാടത്തായികതിരവകാന്തിയാൽ കനകം പോൽകർഷകമന്ദിരം സ്നേഹബന്ധുരമായികേദാരമങ്ക തൻ കേശഭാരമഴിയുന്നു. കോലംകെട്ടിപ്പടയണിതുള്ളിയിതാകാലമറുതയായികന്നിപ്പാടങ്ങൾകന്നിയേകുമാപ്പാലമൃതൂട്ടാനായികോമളമങ്കകൾകതിരുകളാകുന്നു. കൈരളിക്കാധാരകർഷകശ്രീനിധികലപ്പമുദ്രയാലുഴുതുമറിക്കുമ്പോൾകൈതവമില്ലാത്തദേവഭൂമിയായിതുകേരളമുത്തമകർഷകക്ഷേത്രമായി. കല്പനയാലെയനന്തമാംമാനത്ത്കതിരണിതാരകൾ മിന്നീടുമ്പോൾകനകമഞ്ജരികളണിഞ്ഞൊരുങ്ങികലാമണ്ഡലത്തിൽനൃത്തമാടാനായി. കാവടിയേന്തുന്ന കേദാരമലരുകൾകുടുമ കുലുക്കി കാവടിയാടുമ്പോൾകാമദേവനവനഗ്നിസാക്ഷിയായവളെകാണുമ്പോളെന്തൊരുചന്തമാണെന്ന്. കോമരം തുള്ളുന്ന വെളിച്ചപ്പാടുകൾകതിരവകാന്തി തിളങ്ങുംവാളുമായികാണുന്നുണ്ടിതാകനലാർന്നപ്പാടത്ത്കാപട്യമില്ലാത്ത കാന്തശ്ശക്തിയായി. കാറ്റുവീശിയായളകങ്ങളുലയുമ്പോൾകലഹിച്ചവർ വീണ്ടുമുയർന്നീടുന്നുകലഹങ്ങളങ്ങനെയാവർത്തനമായികതിരിനെകാറ്റിതാവീഴ്ത്തുന്നു താഴെ. കലപിലെ ചിലയ്ക്കുംകിളികളനന്തരംകൊത്തിചിതറിച്ച കതിർമണിയൊക്കെകിലുകിലുങ്ങുന്ന…
