മരണ മാല
രചന : പ്രസീദ ദേവു ✍ നീണ്ടു നിവർന്നുകിടപ്പവളിങ്ങനെ,നീരാട്ടിനാളുകൾതിടുക്കമായി,മുല്ലയാൽ ചൂടിച്ചപൂവില്ലയെങ്കിലുംതുമ്പമലർ കൊണ്ടുതാലികെട്ട്,ഒന്നുരണ്ടാളുകൾചാർത്തുന്നു തൊടുകുറി ,മിണ്ടാതനങ്ങാതെകിടപ്പുണ്ടവൾ,വെള്ളപട്ടാടകൾഉടുപ്പിച്ചു കൊണ്ടവർ,വിളക്കു കൊളുത്തുന്നുശിരസ്സു മേലെ ,നാളികേരമുറിരണ്ടായ് പിളർന്നിട്ട്നെഞ്ചത്തു വെയ്ക്കുന്നുഒരാൺമുറിയെതലയ്ക്കാംപാട്ടിലൊരുപെൺമുറി സങ്കല്പംമക്കളായ് ആർത്തെരിയാൻവിതുമ്പിന്നിതേവം,ചുറ്റിലുമുള്ളആളുകളൊക്കെയുംമഴയായ് തോരുന്നുണ്ടത്ര മാത്രം,കരയാതെയൊരു മേഘംഉരുളുന്നുണ്ടപ്പോളുംമറ്റാരുമറിയാതെപെയ്തീടാനായ്,സമയത്തിനാളുകൾവരുമെന്നൊരറിയിപ്പുകാർക്കായ്മുഹൂർത്തമെപ്പോളെന്നുപറയുന്നുണ്ടൊരാൾ.ഒറ്റയ്ക്ക് വാവിട്ടുതളർന്നൊരാ ഉണ്ണിയ്ക്ക്ഇത്തിരി വെള്ളം കൊടുക്കവേണം.വിശപ്പറിയിക്കാതെവളർത്തിയ കൈകൾമരിച്ചിട്ടുമാരോടോചൊല്ലുന്നിതോ,തല തല്ലി കരയല്ലെ മകളെനിനക്കൊരു…
