ഊർജ്ജത്തുടിപ്പുകൾ🌹💧
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ഊർജ്ജിതമായൊഴുകിനീങ്ങുന്ന പുഴകൾ പോൽഊഴമെത്താൻ കാത്തിരിക്കുന്ന പുലരിപോൽഊഴിയിലാർജ്ജവത്തോടെ ജീവിക്ക!നാംഊഷ്‌മളമായിത്തുടരാൻ ശ്രമിക്ക!നാം. ഊഷരഭൂമിപോല,ല്ലരുണകിരണമായ്ഊർജ്ജത്തുടിപ്പുകളേകുന്ന ചിന്തകൾഊറ്റമേകട്ടെ!യാ തളരാത്ത ഹൃത്തിലായ്-ഊറിയെത്തീടട്ടെ യാർദ്രസലിലമായ്. ഊരമ്പലത്തിൽ വസിപ്പവരെന്ന പോൽ;ഊട്ടുപുരയിലിരിപ്പവരെന്ന പോൽഊണിലയൊക്കെ, മടക്കി!മാറേണ്ടവർഊഴംകഴിഞ്ഞകന്നകലേണ്ട യാത്രികർ. ഊനാതിരേകമാ ലോചിച്ചിടാതെ നാംഊർധ്വശ്വാസം വലിക്കുന്ന,യാ നാൾവരെഊഷകംപോലലിഞ്ഞാർദ്രമാം സൗഹൃദംഊതിത്തെളിച്ചുണർത്തീടാം നിരന്തരം.…