ഗമകം
രചന : ഹരിദാസ് കൊടകര✍ പ്രത്യക്ഷ ചര്യയിൽസ്പന്ദങ്ങളില്ലാതെനിഴൽ..വസ്തുശുദ്ധിയിൽമാഞ്ഞുപോകുന്നു. ഇടയിളക്കത്തിൽപ്രതിഫലിച്ചതെല്ലാംഭൗമാശയത്താൽപ്രതിഗമിക്കുന്നു. ഉൾവിഷയികൾവിസ്തരിക്കാതെവിശ്രമിയ്ക്കുന്നു. കാണാതെ..കാതിന്നു ഖേദംകേൾക്കാതെ..കണ്ണിന്നു ദുഖംനിദ്രാസുമങ്ങളാൽഎല്ലാം സമപ്പെടുന്നു. അണിമയിൽഎല്ലാം..അടുത്ത് നില്ക്കുന്നു. മൗനസമമെന്നവാക്കുകൾപ്രതിബിംബിക്കാതെഅകത്തു കയറുന്നു. ആഗ്രഹം, വെറുപ്പ്മുഖാമുഖം തല്ലി-തല പൊളിക്കുന്നു. പകൽക്കീറയിൽദൃഷ്ടി..ധാതുഹേതുക്കളാൽശമദമാദി കൈവിട്ടുമരുയാത്ര ചേരുന്നു. നേത്രകാലത്തിനായ്ഉടലേന്തി നില്ക്കുന്നു. ഗമകം..ഒരു കാട്ടുഞാവൽപ്പടംഒരുതരം ശംഖ്.ഒരിടത്തെ ജപമാല സഞ്ചി.