Category: കവിതകൾ

🌈 ഓർക്കുകയോരോമനുഷ്യനും📚🦜♥️

രചന : അൻവർ ഷാ ഉമയനല്ലൂർ✍️. ഓരോന്നുമേറേ വിശിഷ്ട,സുവിശേഷമായ്ഓർക്കേണ്ടതാണിന്നനുഗ്രഹവർഷങ്ങൾഓതുന്നതിൻ മഹത്വം മർത്യമിഴികളുംഓരോ ഹൃദയത്തുടിപ്പും പരസ്പരം. ഓട്ടപ്രദക്ഷിണമല്ലിതെന്നുള്ളിലായ്ഓങ്കാരനാദമുണർത്തിയ ഭൂതലംഓമൽപ്രഭാതമായേകുന്ന സുസ്മിതംഓജസ്സോടെന്നു മുണർത്തുന്ന ചിന്തകം. ഓർക്കേണ്ടതാണേതു മർത്യനുമനുദിനംഓതിരത്താലൊഴിഞ്ഞീടാൻശ്രമിക്കിലുംഓർക്കാപ്പുറത്താണ് ജീവന്റെ സ്പന്ദനംഓതിനിർത്തുന്നതാ മഹനീയഹൃത്തടം. ഓമനത്തം തുളുമ്പുന്നെത്ര ശൈശവംഓരോ നിമിഷവും പൊലിയുമിപ്പാരിടംഓർമ്മപ്പെടുത്തു ന്നുലകിലീ,ജീവിതംഓരാതിരിക്കുവോർക്കാ,മൂല്യബോധകം. ഓഷ്ഠകത്താലുണർത്തേണ്ടത,ല്ലാ ദിവ്യ-ഓജസ്യഭാവമേ കുന്നതാം…

പ്രണയസുകുമാരൻ

രചന : അഡ്വ: അനൂപ് കുറ്റൂർ✍ പ്രണയമലരുകളകമേ ചൂടിയപവമാനനേപ്പോലാദ്രതയാൽപ്രേമവല്ലകി പാണിയിലേന്തിപ്രണയദാഹിയാമനംഗനായി. പാവനമായൊരുള്ളമെപ്പോഴുംപാല് പോലെയുറഞ്ഞുറഞ്ഞ്പവിഴമഴയായുതിർന്നുതിർന്ന്പരാർത്ഥസേവയിലാണ്ടുപ്പോം. പഞ്ചബാണമാവനാഴിയിലേത്പ്രേരണാപൂർവ്വമെയ്തിടുമ്പോൾപഞ്ചകന്യകകളലിഞ്ഞലിഞ്ഞുള്ളംപ്രണയാമൃതമായൊപ്പമെത്തിടും. പ്രവാഹമണിയുതിർന്നുക്തികൾപ്രേമശരങ്ങളായെയ്തിടുമ്പോൾപാണിയാലെമലരേകിടുമ്പോളൊപതിയുള്ളവളുമടിമയായിടുന്നു. പടഹധ്വനിയായി ഹൃദയദുന്ദുഭിപ്രപഞ്ചസൂര്യനക്ഷിയിലായിതാപ്രസാദമോടെജ്വലിച്ചിടുമ്പോൾപ്രകാശമാലകളണിയണിയായി. പ്രപഞ്ചദേവതപക്ഷമായെന്നുംപ്രണയഭൂമികയിലാദ്രതയാലെപ്രണവമായിയലിഞ്ഞിടുമ്പോൾപ്രേമപൂർവ്വമജ്ഞലിയേകിടുന്നു. പ്രേമവൃന്ദങ്ങളൊപ്പമൊത്തങ്ങുപ്രണയലീലകളാലൂറ്റമോടവേപ്രതിദിനമേവരും കമനീയമായിപ്രദേശമെങ്ങുമങ്ങലയുവാൻ. പ്രതികൂലമല്ലൊരു കാമുകിയുംപോരിനില്ലിവിടൊരു കാണികളുംപ്രേമകാന്തശക്തിയോടെയെല്ലാംപ്രണയദേവനുയടിമയായിടാൻ. പ്രപഞ്ചഢമരുവായുടുക്കു കൊട്ടിപടഹകാഹളമുൾത്തുടിപ്പായിപരന്നുപ്പരന്നുപോകുന്നെങ്ങുംപതിരില്ലാതങ്ങനെയലിയുവാൻ. പരാഗമായിടുന്നാമലരുകളോപരിമളമോടായുന്നാവാടിയിൽപുഞ്ചിരിച്ചതുപൂത്തുലയുമ്പോൾപരാഗണത്തിനായുണ്ട് ഭൃംഗങ്ങൾ. പാവനമായ പ്രണയശലഭങ്ങൾപരിധിയില്ലാതെയൊഴുകുമ്പോൾപല്ലവമായിയവയാടിയാടിയങ്ങുപല്ലക്കേറിയെങ്ങോപ്പോയിടുന്നു. പാകമായൊരു ഇമ്പമേറുമ്പോൾപാഠമായതുതങ്ങളിലൊന്നുമാത്രംപാലപൂത്തിതായിന്നിലഞ്ഞിയുംപ്രണയസുന്ദരമണ്ഡപങ്ങളായി. പിന്നാലെയണയുമേവരുമേപാവപോലെന്നുമാടുവാനായിപീലിക്കണ്ണിലായിതായുജ്ജ്വലംപ്രഭയൊഴുകുന്നതിഭാവുകമായി. പ്രണയമാരുമോതുമെങ്കിലോപ്രവേഗമാണെന്നോർക്കേണംപ്രമോദമേറുന്നമാനസങ്ങളിൽപ്രണിധാനമായതുത്തീരുവാൻ.…

മഴ

രചന : ശിവദാസൻ മുക്കം ✍ ഒരു നുള്ളുപ്പു പോൽ പൊടിഞ്ഞുനീ യൊരു വേർപ്പുതുളളിയായിപടർന്നു ഊർജ്ജമായിഭൂമിയെ നമിക്കുന്നുകർഷകർ വിത്തിട്ടു നവമുകുളങ്ങളെ നമിക്കുന്നു.കറുത്ത കൊറ്റികൾ നിറയുന്നുവരണ്ട ഭൂമി രജസ്വലയായിമയിൽ പീലി വിടർത്തിനടനമാടി പാരിലാകെതുകിലുണർത്തു പാട്ടുമായിമലമുഴക്കി വേഴാമ്പൽ പ്രാണേശ്വരനെപുണർന്നു.കൂടുപിളർന്നു പുതിയൊരു മലമുഴക്കിതലയുയർത്തി വൻമരങ്ങൾവൻമര കൊമ്പുകൾ…

വസുധൈവകുടുംബകം* 🏡

രചന : അൻവർ ഷാ ഉമയനല്ലൂർ✍ കൂടുമ്പോൾ ഇമ്പമുള്ളതീ,സ കുടുംബമെന്നതുംഇടയുകിലു ഷ്ണപ്പെടുത്തുന്നന്തരംഗമേകുന്നതുംഇടയിൽ നാം ചക്രശ്വാസംവലിക്കുമെന്നുള്ളതുംആരോർക്കുന്നിതുഗ്രവും സുഖശീതളമായതും. കണ്ടിരിക്കുവോർക്കറിയില്ല!യി ണ്ടലുമാധിയുംതണ്ടുകാട്ടാതിരിക്കുകിൽ താണ്ടി ടാമൊരുവിധംപണ്ടുതൊട്ടേയി താണ് രീതിയും നിയമമായതുംവേണ്ടയീ ചെണ്ടകൊട്ടിക്കലെന്നറിയുക! സകലരും. ചിന്തയിലൊരു മന്ദഹാസം നിറയ്ക്കാനൊരുങ്ങുക;സന്ധിയാകാതിരിക്കലണയാത്ത തീയാണറിയുക,സത്യവിശ്വാസ മണയാതെ കാത്തുസൂക്ഷിക്കുക;ഹൃത്തിലൊരു പുലരിയോടിണങ്ങാനൊരുങ്ങുക. തകരാതെയക്കരേക്കിങ്ങനെ തുഴഞ്ഞിടാമനുദിനംതളരാതെയനുനയനത്തോടെ…

കവിയും കവിതയും

രചന : സുരേഷ് പൊൻകുന്നം ✍️ കവിത കാതിലും മനസ്സിലുംമധു മഴ പൊഴിക്കുന്നുകൊഴിഞ്ഞു വീണയിലകളെതഴുകി സാന്ത്വനിപ്പിക്കുന്നു,പ്രണയ സായന്തനങ്ങളിൽവർണ്ണ നിറച്ചാർത്തൊരുക്കുന്നു.ചെറുമഴയിൽ ചികുരഭാരങ്ങൾനനഞ്ഞീറനായവൾ വരുമ്പോൾകവിഭാവനയുടെ മദമിളകുന്നു,കവിത,ചൊൽക്കാഴ്ചയിടങ്ങളിലിടിമുഴക്കംതീർക്കുമ്പോൾ, കരഞ്ഞ കണ്ണുമായിനഗരവീഥികളിൽ മരിച്ചുവീഴുന്നകിടാങ്ങളെ മറന്നു പോകരുത്,തെരുവോരങ്ങളിലിടിമുഴക്കംതീർത്തിന്ത്യ തിളച്ചുവേവണംകവിയുണരണം, ജ്വലിക്കണം കവിത,കാലം മറന്നു പോയസങ്കടച്ചാലിലൂടൊഴുകണം,കവിതയല്ലെങ്കിലപൂർണ്ണം.അടിമയായവർ നുകം വലിച്ചത്മറന്നുകൊണ്ടെന്തു കവിത,മുല…

നിറഭേദങ്ങൾ

രചന : അജിത്.എൻ.കെ.ആനാരി ✍ ആത്മജ്ഞാനത്തിന്റെ പുസ്തകത്താ –ളിൽഞാനായിരംവട്ടം തിരഞ്ഞുനോക്കിആകാരസൗഷ്ഠവംപോലെ നിറങ്ങളുംരൂപപ്പകർച്ചകൾ നല്കും വിധം ! രൂപമുണ്ടാകുകിലാകുമോ പൂർണ്ണത,പൂർണ്ണതയ്ക്കൊത്ത നിറങ്ങൾ വേണ്ടേഓരോന്നിനും നിറം ചേർത്തുവച്ചീശനീരൂപഭാവങ്ങൾ വ്യതിരിക്തമായ് ! ഓരോനിറത്തിന്റെ ഭാവങ്ങൾ മസ്തിഷ്ക –മേറുംമുറയ്ക്ക് നാം വേർതിരിച്ചാനിറം’ചേതനയുള്ളിൽ നിറയ്ക്കുന്ന ഭാവങ്ങ –ളോരോതരത്തിൽ നാമെണ്ണിവച്ചു!…

അമരൻ.

രചന : രാജു വിജയൻ ✍️ (മാതൃ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച പ്രിയ സൈനികർക്ക് സമർപ്പണം.. 🙏🏼🌹❤️) നിലവിളക്ക് കത്തുമ്പോൾനിലവിളിക്കുന്നതമ്മയോ…? സുഗന്ധ-ത്തിരി പുകഞ്ഞു പാറുമ്പോൾതിടുക്കം കൂട്ടുന്നതഗ്നിയോ..?അർദ്ധബോധത്തിലർത്ഥശൂന്യമാംഅക്ഷരങ്ങൾ പുലമ്പുമീയംഗനകൗമാരതുടിപ്പോലുമീയഞ്ജനആരിവളനുരാഗിയോ…? അതോവാമഭാഗം കാത്ത തിങ്കൾ വ്രതശ്രീയോ..?കത്തുമുൾത്തടം മുഖത്തു കാണിക്കാതെപണിപ്പെട്ടിരിക്കുന്നതച്ചനോ..? ചേട്ടനോ..?പൊട്ടിക്കരയുന്നതനുജത്തിയോ..? അതോപൊന്നു പൂമ്പയ്തലോ..?…

കുഴിമാടമൊരുക്കുന്നോർ

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ ഇടവപ്പാതി കഴിഞ്ഞിട്ടു മങ്ങിനേകത്തിയെരിയുന്നുണ്ടൂ ഷരഭൂമിതരുലതാദികളെല്ലാം കരിഞ്ഞുഹരിതാഭയെല്ലാം പോയ്മറഞ്ഞെങ്ങോകൃഷിഭൂമിയൊക്കെ വിണ്ടുകീറിപ്പോയ്കർഷക മനസ്സുകളുമതുപോലെയായിപക്ഷിമൃഗാധികളൊക്കെയുമങ്ങിനെദാഹജലത്തിനായ് നെട്ടോട്ടമോടുന്നുഅപ്പോഴും നമ്മൾ മനുഷ്യൻമാരെന്നവിവേകവും വിവരവുമുണ്ടെന്നു പറയുന്നഅഹങ്കാരികളാം ഇരുകാലിമൃഗങ്ങൾവികസനമെന്നുള്ള ഓമനപ്പേരിൽവെട്ടിത്തെളിക്കുന്നുണ്ട് വനങ്ങളുംഇടിച്ചുതീർക്കുന്നുണ്ട് മലനിരകളുമങ്ങിനേപെട്ടെന്നൊരുനാൾ ശക്തമായിട്ടുള്ളഇടിമിന്നലോടങ്ങ് പെയ്തു തുടങ്ങിദയാവായ്പ്പില്ലാതെ അതി തീവ്രമഴയങ്ങിനേഒന്നല്ല രണ്ടല്ല മൂന്നാലു നാളുകൾതുടർച്ചയായിട്ടങ്ങ് ദുരിതപ്പെയ്ത്താൽതാണ്ഡവമാടീ…

അലിബാബയുമനുചരന്മാരും

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ അപവാദമായെന്നുമരങ്ങിലായിഅറേബ്യയിലെയലിബിബാബയേപ്പോൽഅടയാളമായോരസുരനുമണികളുംഅവസരത്തിനൊത്തൊന്നാളാകാൻ. അമരതടിനിയോളമുയർന്നുയർന്ന്അണികളായിരമനുയായികളായിഅധമന്മാരുടെയാശിസ്സോടിവിടെഅടിച്ചുമാറ്റാനാനുള്ളയടവുമായി. അഭിമാനമേറിയഹങ്കാരികളായിഅഭിശാപങ്ങളെല്ലാമെതിരിട്ടിതാഅമ്പിളിക്കലചൂടുന്ന തമ്പുരാനൊപ്പംഅരങ്ങിനൊപ്പിച്ചൊരധികാരമായി. അന്ത്യമെത്തും വരെയെങ്കിലുമൊന്ന്അങ്ങനെയിങ്ങനെയെങ്ങനേമെങ്കിലുംഅധികാരത്തോടാസിംഹാസനത്തിൽഅങ്ങിരിക്കുവാനായിയാശയോടെയും. അങ്കംവെട്ടുന്നങ്ങേയറ്റം വരെയെങ്ങുംഅച്ചാരം കൊടുത്തണികളെയുറപ്പിച്ച്അടക്കിയുമൊതുക്കിയുമടിമയാക്കിയുംഅടിത്തറയിട്ടവർ അടിമത്തം പാകുന്നു. അടവുകളോരോന്നനുക്ഷണമെയ്തുംഅമ്പായിപ്പിഴയ്ക്കാതെതിരുകളിൽഅടിയ്ക്കടിയടിതെറ്റിവീഴുന്നോരേഅറുതിവരുത്താനൊരുങ്ങിയുമവർ. അരുമയായിരുന്നാദ്യമവരെല്ലാവർക്കുംഅഭിമാനമായിരുന്നൊരുകാലം വരെഅഖിലവുമാരാധിക്കുന്നവരാരുന്നുഅറിയപ്പെട്ടവരഹങ്കാരികളായന്ത്യം. അപരാധികളായിയറുമാദിക്കുന്നുഅസൂയയോടെയേവരേയുമുന്നംഅവജ്ഞയോടെയവഹേളിക്കുന്നുഅജ്ഞരാമവതാരകരായിയിന്നവർ. അനുകമ്പയൊഴിയുന്നനുദിനമനുദിനംഅന്യരുടെയവളറ്റധനം കണ്ടളന്നുഅവസരത്തിനൊത്തു കവർന്നുംഅണികളോടൊത്തതു പങ്കിട്ടെടുത്തും. അപമാനിച്ചോരെയടിച്ചോടിച്ചാക്ഷേപിച്ച്അവരെയരങ്ങത്തൊറ്റപ്പെടുത്തിയുംഅരങ്ങത്താളാകാനായിയുത്തമമായഅടവെടുത്താരെയും പേടിപ്പിക്കുന്നു. അടുത്തുകൂടുന്നവരെ സഹായിച്ചുംഅന്യരേയവരറിയാതെയുപയോഗിച്ചുംഅടിതെറ്റിച്ചുമളന്നുമൊരുപ്പോക്കാക്കിഅലിബാബയുമണികളുമുത്തമരായി. അറുതിവന്നവരടിയിൽ…

നിറപുഞ്ചിരിക്കിടയിൽ.

രചന : ദിവാകരൻ പികെ. ✍ ഓർമ്മകൾക്ക് കണ്മതിൽ ഉയർത്തി കെട്ടിപൂമുഖ വാതിൽ താഴിട്ടെങ്കിലും തിരമാലയായോർമ്മകൾഅലയടിയടിച്ചെത്തെവെസ്മര ണകുടീ രത്തിൽരക്തപുഷ്പാർച്ചന.വച്ചുനീട്ടിയ സ്നേഹത്തിൻ പാനപാത്രംതച്ചുടച്ചെങ്കിലും നിന്നുൾ ത്തുടിപ്പുകൾസിരകളിൽലഹരിയായിപടരാതിരിക്കാൻപുതു പ്രണയത്തിൻ ലഹരി തേടുകയാണ്.വിടാരാതെപോയ പ്രണയംപാടെ മറക്കാൻവിടർന്നുനിൽക്കും പ്രണയത്തിൻ സൗരഭ്യംആവോളം നുകർന്ന്ഇന്നിനെവർണ്ണാഭമാക്കാൻഓർമ്മകൾക്ക്സ്മരണാഞ്‌ജലിഅർപ്പിക്കുന്നു.വിരസത മാറ്റാൻ പൂമ്പാറ്റ പോൽ അലയും…