സാന്ധ്യം*🦀
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️. കമനീയ ജീവിത ചിത്രങ്ങളെഴുതുന്നലോകൈക ചിത്രകാരാ,കരിമഷിയാലെഴുതുന്നതിന്നെന്തിനീ,ഊഴിയിലെന്റെ സ്വപനം ?തോരാത്ത പേമാരിപോലെന്റെ തീരാത്തവ്യഥകളറിയുമെങ്കിൽകണ്ണീരിൽ ചാലിച്ചതെന്തിനീ സന്ധ്യയും;ഇന്നെന്റെ ചിന്തകളും ?തപ്ത നിശ്വാസങ്ങളുയരുന്ന ജീവിത-മേകുന്ന ശൂന്യ സ്വപ്നം,അറിയുന്നതില്ലെന്ന പോലിന്നുമെന്തതിൽഎഴുതാത്തതേഴു വർണ്ണം ?കാലമെൻ ചാരുചിത്രം രചിച്ചീടുമെ-ന്നാശിച്ചു ഞാനിരിക്കേ,സ്നേഹിതയെന്നു കരുതിയ ജാതക-മിന്നെന്നെ…