🌿 കവിതയെഴുതുന്നവൾ 🌿
രചന : അനീഷ് കൈരളി.✍ ആദ്യവരി,അടുക്കള എന്നെഴുതുമ്പോൾ –നേരം പുലർന്നിട്ടുണ്ടാവില്ല.തുടർന്നുള്ള വരികളിൽ,എരിയും, പുളിയും, ഉപ്പും, മധുരവും,രുചിക്കൂട്ട് കൊണ്ടവൾ വൃത്തം ചമയ്ക്കും.ആകാശത്തിന്റെ അരികുകളിലൂടെപേരറിയാത്തൊരു പക്ഷിപ്പാട്ട്തിടുക്കം പറഞ്ഞ് പറന്നു പോകും.അപ്പോഴാണ്,പാതിക്ക് പൊട്ടിയ ഒരു ഉറക്കം വന്ന്അവളുടെ കണ്ണുകളെ ഇക്കിളിക്കൂട്ടുന്നത്.എരികല്ലിൽ വീണ ദോശമാവ്” ശ്ശീ………” യെന്ന്…
