പുലരിയുണർത്തുന്നത്…
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ 🌈സഞ്ചാരിമാത്രമെന്നറിയാതെയിന്നു,നാംമറുപുഞ്ചിരിയേകിടാൻ മടിക്കുന്നവർനെഞ്ചിൽത്തിളയ്ക്കുന്ന പകയുള്ളിലുള്ളവർ;തുള്ളിപോലൊരുവേളയിറ്റുവീഴേണ്ടവർ.മണ്ണിൽമടങ്ങുന്നയാറടിക്കുള്ളിൽ നാംആറാടിനിൽക്കാൻ കഴിയില്ല സോദരാ,ആമുഖംപോലല്ലയവസാന താളുകൾ;ആഗതമാകില്ലെയാ, സാന്ധ്യനാളുകൾ ?ആദിത്യവദനം തിളങ്ങുന്നുവെങ്കിലുംകനലായെരിയുന്നതില്ലേയതിൻ സുഖംആരാമമായിന്നുണരില്ല കനവുകൾഅനുസ്മരിക്കുന്നില്ലെയാ,ബാല്യ നിനവുകൾ ?ആബാലവൃദ്ധം വസിക്കുന്നു പാരിതിൽആരോഹണംപോൽ തുടങ്ങുന്നു പുലരികൾഅവരോഹണത്താൽ മറയുന്നു കാഴ്ചകൾആരു ചിന്തിക്കു;ന്നുണരാത്ത മനസ്സുകൾ.വരണമീ,യഴലിൻ വഴികളിൽ; പരിചിതർശയ്യാവലംബികളായിന്നു…
