Category: കവിതകൾ

പ്രദൂഷണം.

രചന : ബിനു. ആർ.✍️ മാനത്തെല്ലാമോടിക്കളിക്കുംമേഘ-ശകലങ്ങളിൽ മറിമായത്തിൽനേർത്തചില്ലിന്മേലാപ്പുപോൽമറഞ്ഞുകിടക്കും പ്രദൂഷണങ്ങൾകനക്കുമ്പോൾ വെണ്മയുള്ള മലരുകൾനീലനിറത്തിൻവൈഷമ്യം കനത്തമഞ്ഞിലും നേരറ്റുവാടിവീഴുന്നതുകാണാം.എല്ലാ ചിരിനിറയും നൽചിന്തകളിലുംപാൽചിരിതൻ ഫുല്ലമാലകൾവിരിയവെ,മനസ്സിൻചില്ലകളിൽനേർവർണ്ണനിറങ്ങൾ വാടിക്കൊഴിയുംനേരിൻനന്മകളാൽ,അല്ലലുകളുടെമാറാപ്പിൽനിറഞ്ഞു കാണാം.അകലങ്ങളിൽകാണും വെണ്മകൾ,ചെതുമ്പലുകൾപോൽ,വെളുത്തമേഘശകലങ്ങൾക്കിടയിൽകൊഴിഞ്ഞുപോകും നേരിൻനന്മതൻചിരി, അറിയാചിന്തകളുടെപൊരുത്തക്കേടിൽ അണയാസാന്ത്വന-പൊരുളിൽ നിറഞ്ഞുകവി-ഞ്ഞൊഴുകുന്നതും കൺനിറയെ കാണാം.

വയസ്സൻ

രചന : ശിവദാസൻ മുക്കം ✍. ഞാൻ ജനിച്ചപ്പോയെ വയസ്സനായിരുന്നു.മുട്ടിലിഴഞ്ഞു നീങ്ങി അമ്മ യുടെയുംഅച്ഛന്റെയും കൈവിരലുകൾ പിടിച്ചുചുമരുകൾ പിടിച്ചു നടന്നു.ചുവരുകൾ ഊന്നു വടി കളായിഞാനെൻ്റെവയസ്സിലേയ്ക്ക് നടന്നു .ഭക്ഷണം ക്ഷണികജീവനെതാലോലിച്ചു വളർത്തിനട്ടെല്ലിന് ഉറപ്പു കൂടി കൂടിതണ്ടെല്ലിന്റെ ബലം ബാലനായിബലവാനായി.;എന്നെതാങ്ങി നൃത്തി നൃത്തം ചെയ്യ്തു.കൊഴിയുന്ന…

*ദർശന സുഖം..ആ.. മുഖം [ആദ്യാക്ഷര പ്രാസ കവിത]

രചന : അൻവർ ഷാ ഉമയനല്ലൂർ✍. ദക്ഷിണവച്ചു കാൽ തൊട്ടുവന്ദിച്ചുദയ-ദായികയാം ഗുരുനാഥതന്നനുഗ്രഹംദയാഹൃദയപൂർവ്വം ലഭിച്ചതാ,മാ ദിനംദമനമന സാമ്യമായോർക്കയാണനുദിനം ദമയന്തിയെപ്പോൽ രമണീയമായതാംദയാദേവിയായ് വന്നയാദ്യ ഗുരുനാഥയാൽദന്തവർണ്ണത്തിലെഴുതിപ്പഠിപ്പിച്ചദാനാക്ഷരങ്ങളാണിന്നിന്റെ കാവ്യവും. ദക്ഷിണ കേരളമാകയാൽ നന്മാർദ്ര;ദാരിദ്ര്യരഹിത പ്രദേശ വിദ്യാലയംദർപ്പണംപോൽനൽകിയതി ധന്യ പുലരിതൻദർശനം ഭാവിതൻ കവിതാർദ്ര ഹൃത്തടം. ദീനരായുള്ളതാം മാതാപിതാക്കൾക്ക്ദിനകർമ്മ കാര്യങ്ങൾ…

പൊതുബസ്

രചന : അഷ്റഫ് കാളത്തോട് ✍ ഒരു പൊതു സ്ഥലത്ത് (public space) സംഭവിക്കുന്ന അനാചാരങ്ങളെയും അതിനെതിരെയുള്ള നിസ്സഹായതയെയും കുറിച്ചുള്ള മറ്റൊരു കവിത ചൂടുമറഞ്ഞ ബസ്സിനുള്ളിൽ ഞങ്ങൾസ്വകാര്യതയുടെ മറയിലായിരുന്നു;ഓരോരുത്തരും തങ്ങളുടെഫോണിലോ സ്വപ്നങ്ങളിലോമുങ്ങിക്കിടന്നു.ബസ് ഓടിക്കുന്നവന്റെ മുഖത്ത്വിയർപ്പുതുള്ളികൾ പോലെക്ഷമയുടെ അവശേഷിപ്പുകൾ.പെട്ടെന്നൊരു നിറഞ്ഞ നിശ്വാസംപോലെകയറി വന്നു…

ജെമിനി പെണ്ണുങ്ങൾ ❤️

രചന : പൂജ. ഹരി കാട്ടകാമ്പാൽ ✍ അവൾ കണ്ണാടിയിൽ നോക്കി..കരി നിഴൽ വീണ കണ്ണുകൾ,ശോകം തൂവിയ കവിളുകൾപാറിപറന്ന മുടിയിഴകളിൽവെള്ളിയിഴകളുടെ കൈയൊപ്പ്..എന്നോ അണഞ്ഞ വിളക്ക്,തേച്ചു മിനുക്കിയാൽ തിളങ്ങും..ഒരു ചിരിയുടെ തിരിയിട്ടാൽഅവളൊരു മിന്നാമിനുങ്ങല്ലേ..നേരമില്ലല്ലോ അണിഞൊരുങ്ങാൻമോഹമേറെയുണ്ടെന്നാലും..ജെമിനിയുടെ കാതിലൊന്നു പറഞ്ഞാലോമനസ്സു കൊതിച്ച സുന്ദരിയാവാം..ചുവന്നൊരു പുടവ വേണം,അതിനൊത്ത…

” ഒരു പ്രണയ കവിത “

രചന : അരുമാനൂർ മനോജ് ✍ എൻ്റെ കിനാക്കളിൽനിറയുന്ന മോഹങ്ങൾനിനക്കായുള്ളതായിരുന്നു !എൻ്റെ കൈവശം ഉള്ളതെല്ലാംനിന്നെക്കുറിച്ചുള്ളഓർമ്മകൾ മാത്രമായിരുന്നു!ഒന്നിച്ചിരിക്കുവാൻആശിച്ച നേരത്തൊക്കെയും നീ…ഒത്തിരി അകലങ്ങളിലായിരുന്നു !ഒത്തിരി ഒത്തിരി ആശകളങ്ങിനെഒത്തിരി ദൂരത്തായിരുന്നു…ഒന്നുമെന്നരികിൽ ഇല്ലായിരുന്നു !പതിയെപ്പതിയെമോഹങ്ങൾ കോർത്തു ഞാൻതീർത്തൊരു മാലയിൽ നിന്നുംമുത്തുകളായിരം ഊർന്നുരുളുന്നു…കാതങ്ങളകലേക്കായവ മറഞ്ഞീടുന്നു,മോഹങ്ങളെന്നിൽ നിന്നകന്നീടുന്നു.നീയൊരു മരുപ്പച്ചയായെനിക്ക്മോഹങ്ങൾ മാത്രം…

വേശ്യയുടെ പാതിവ്രത്യം

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ വാരനാരിയണിഞ്ഞൊരുങ്ങിയിരവിൽവഴിപോക്കരേ കാത്തുനില്പുണ്ടെങ്ങുംവസനമെല്ലാംവെട്ടത്തുവെട്ടി തിളങ്ങുന്നുവനചരരോയൂക്കരോയണഞ്ഞെങ്കിൽ? വിശാലമാമുലകത്തേയാനന്ദകരണംവരേണ്യയാമവളിവിടില്ലായിരുന്നെങ്കിൽവേദയിലാസ്വദിക്കാനുത്തമയായൊന്നില്ലവേണമാർക്കും ; ആരുമറിയാതടുത്തായി. വിടനവൻ ഒളികണ്ണാലെത്തി നോക്കുംവട്ടം കറങ്ങി നിന്നാംഗ്യം കാട്ടി വിളിക്കുംവന്നാലെവിടെയും വിരിവെക്കാനായിവിജനമാമിടങ്ങൾ മണിമാളികയായിടും. വന്നവരുഷ്ണിച്ചെത്രയെത്രഅടിച്ചാലുംവെറുതേ കിടന്നവൾ ചിരിച്ചു മരിക്കുംവേഗതഒന്നും ആവില്ലവൾക്കുത്തമംവീരമാരുമണച്ചൊരുവിധമാകുമന്ത്യം. വിഷസർപ്പത്തേപ്പോലവളലറുന്നത്വിശപ്പകറ്റുവാനായുള്ളവഴിക്കായിവിലങ്ങായാലും തുണിയഴിക്കുന്നത്വേണ്ടതിലധികം ധനമുണ്ടാക്കാൻ. വാകത്തണലിലും…

ഓൺലൈൻ

രചന : ജിബിൽ പെരേര ✍ ഞാൻ ട്രമ്പിന്റെഉറ്റ ദോസ്ത് ആയിരിക്കും..പുടിനുമായി വിരുന്നു കഴിഞ്ഞുവീട്ടിൽ വരാൻ വൈകും.ബെഞ്ചമിൻ നെതന്യാഹു വിളിക്കുമ്പോൾ“ഇനി നാളെ കാണാം ബ്രോ “എന്നു ആവർത്തിച്ചുപറയുന്നത് കേൾക്കാം..ഷറപ്പോവയോടുംആഞ്ജലീന ജോളിയോടുംകേറ്റ്‌ വിൻസലറ്റിനോടുംഗുഡ് നൈറ്റ് പറഞ്ഞുഇടവഴിയിലൂടെചൂട്ടും കത്തിച്ചുവീട്ടിലേക്ക് നടക്കുന്നത് പതിവാണ്…ഒടുവിൽമൊബൈലിൽനെറ്റ് ഓഫ് ചെയ്തുഉണ്ണാനിരിക്കുമ്പോളാണ്വീട്ടിൽകറന്റ്‌…

തളിർത്തുയരുക

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ തളർന്നുനിൽക്കാനുള്ളതല്ലയീ ജീവിതംതകർന്നുപോകാനുള്ളതല്ലയീ ഹൃത്തടംതലമുറകൾക്കുദയകാലം പകരുവാൻതളിർത്തെഴുന്നേൽക്കനാം; സഹനാർദ്ര ഹൃത്തിനാൽ.താമ്രപത്രം ലഭിച്ചേക്കില്ലയെങ്കിലുംതരിശാക്കിടാതെ സൂക്ഷിക്ക,നാം ചിന്തകംതാഴ്ന്ന തട്ടായ് നിൽക്കയേവമീ നന്മകം;താളമോടനുദിനം തുടരട്ടെ ഹൃത്തടം.തമ്മിൽത്തകർക്കാതിരിക്കയാ, സ്വസ്ഥകംതഴുകിക്കടന്നെത്തുമഴകാർന്ന ജീവിതംതാഴേപ്പതിക്കാൻ തുടങ്ങുന്ന സലിലവുംതഴച്ചൊഴുകീടുന്നു പുഴകളായ് നിർണ്ണയം.തീരത്തണയാൻ കൊതിക്കുന്ന തിരകളായ്തുടരേണ്ടതില്ല നാം; തലതല്ലിടേണ്ടകംതളരാതുണർവ്വിൻ…

ഞാൻ മരിച്ചുപോയ ഉണ്ണിയുടെ ക്ലോസായ ഫ്രണ്ട് ആണ്.😄

രചന : ജിബിൽ പെരേര✍ “ഞാൻ മരിച്ചു പോയ ഉണ്ണിയുടെ ക്ലോസായ ഫ്രണ്ട് ആണ്.”ഭീമൻ ഈ തമാശ പറഞ്ഞിട്ടുംയുധിഷ്ഠിരൻ ചിരിച്ചില്ല.“നമ്മൾ യുദ്ധം ജയിക്കില്ല.”കുഴിമന്തി വാങ്ങാൻ പോയ നകുലൻബിരിയാണിയുമായ് വന്ന കാഴ്ച കണ്ട്സഹദേവൻ ഉറക്കെ കരഞ്ഞു.സോഷ്യൽമീഡിയ മാനേജ് ചെയ്യുന്ന അഭിമന്യുകൗരവരുടെ നെറികെട്ട സൈബർ…