അമ്പലംവിഴുങ്ങികൾ
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ അംബരത്തപ്പൻ തിടമ്പേറി എഴുന്നള്ളേഅലങ്കാര കാന്തികളുജ്ജ്വലമാകുന്നുഅകമ്പടിയായാനയുമമ്പാരിമേളവുംഅമ്പമ്പോയെന്നോർത്തുപ്പോമുദ്ഗീതി. അകത്തെഴുള്ളിച്ചിരുത്തിയാലോർക്കഅടിമോപദങ്ങൾകൂമ്പാരമാക്കാഴ്ചകൾഅറയിലായേറെയർത്ഥമുണ്ടധികമായിഅബ്ജകാഞ്ചനമടിമലിരിലിണകളായി. അതിരില്ലാത്തതാം സ്ഥാവരജംഗമങ്ങൾഅണിയത്തുണ്ടൊരാസ്വർണ്ണപ്പടികളായിഅകത്തൂണിലായി മിന്നുന്ന വകകളുംഅകത്തളമന്ത്യത്തിലാഢംബരാലയം. ആർജ്ജനമീവിധമടിഞ്ഞീടുകിലോആക്രാന്തമേറുമാവേശക്കടലിലായിആലോകനത്തിനെല്ലാം വികർഥനംആശയേറുമാർക്കും അടിച്ചുമാറ്റാൻ. ആവശ്യമുണ്ടോ ;ദേവനീയാസ്തികൾആലസ്യമില്ലാതാർക്കുമേകുമെങ്കിൽആസ്ഥയുള്ളോർക്കാശ്വാസമായതുആദായമേകുന്നതാമന്യാപേക്ഷയായി. അമരനായോൻ അംഗാരകനായുലകിൽഅണിയിലലിയും ഊർജ്ജാവാഹനംഅപാരമായതാം അന്യൂനങ്ങളിൽഅലിയുവാനായിയനസ്യൂതമഭിമതം. അച്ഛനായിയമ്മയായി ബന്ധുത്വമോടെഅഖിലമൻപാലാശ്രയമേകുവോൻഅടവിയിലും അകിലിലിലുമിന്ദ്രജാലംഅന്തരമില്ലാതൊരുമയാമിറവനായി. ആധിയില്ലുടക്കുമില്ലുടയുകില്ലധിപൻആസ്തിയായുണ്ടീരേഴുലക ഖനികൾആസനമായുണ്ടിതാഉറവിടമാകുന്നിടംആസന്നമായിമൗനത്തിലുമീരണയിലും. ആലേഖനങ്ങളിലക്ഷരകൂട്ടങ്ങളായിആർഷനാദമായി…
