Category: കവിതകൾ

പുലരിയുണർത്തുന്നത്…

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ 🌈സഞ്ചാരിമാത്രമെന്നറിയാതെയിന്നു,നാംമറുപുഞ്ചിരിയേകിടാൻ മടിക്കുന്നവർനെഞ്ചിൽത്തിളയ്ക്കുന്ന പകയുള്ളിലുള്ളവർ;തുള്ളിപോലൊരുവേളയിറ്റുവീഴേണ്ടവർ.മണ്ണിൽമടങ്ങുന്നയാറടിക്കുള്ളിൽ നാംആറാടിനിൽക്കാൻ കഴിയില്ല സോദരാ,ആമുഖംപോലല്ലയവസാന താളുകൾ;ആഗതമാകില്ലെയാ, സാന്ധ്യനാളുകൾ ?ആദിത്യവദനം തിളങ്ങുന്നുവെങ്കിലുംകനലായെരിയുന്നതില്ലേയതിൻ സുഖംആരാമമായിന്നുണരില്ല കനവുകൾഅനുസ്മരിക്കുന്നില്ലെയാ,ബാല്യ നിനവുകൾ ?ആബാലവൃദ്ധം വസിക്കുന്നു പാരിതിൽആരോഹണംപോൽ തുടങ്ങുന്നു പുലരികൾഅവരോഹണത്താൽ മറയുന്നു കാഴ്ചകൾആരു ചിന്തിക്കു;ന്നുണരാത്ത മനസ്സുകൾ.വരണമീ,യഴലിൻ വഴികളിൽ; പരിചിതർശയ്യാവലംബികളായിന്നു…

എന്റെ കേരളം

രചന : മംഗളാനന്ദൻ ✍ മലയാം സഹ്യൻതന്റെമടിയിൽ ശയിക്കുന്നമലയാളത്തിൻ മാതൃ-ഭൂമിയാണെൻ കേരളം.മലരും കിളികളുംമരവും താഴ്വാരവുംമലനാട്ടിലെ ചെറുപർവ്വതനിരകളും,തീരത്തെയെന്നും തേടിയലയും കടലിന്റെതീരാത്ത തിരകൾ തൻചിലമ്പിൻ നാദങ്ങളും,ഇടനാടിനെ പച്ച-യാക്കുന്ന പാടങ്ങളും,ഇടതൂർന്നെങ്ങും തിങ്ങിനിറയും കേരങ്ങളും,ദിനവും കാണുന്നു നിൻമക്കളെ,ങ്കിലും, തിരി-ച്ചറിയാൻ വിദേശിതൻകണ്ണട വേണം പോലും.അറിയാമെനിക്കു നീ,ദ്രാവിഡപ്പെരുമയിൽഇവിടെ പണ്ടേ തല-യുയർത്തിപ്പിടിച്ചവൾ.ഇവിടെ…

എൻപതുകളിലെഞങ്ങൾ,,

രചന : പ്രസീദ.എം.എൻ ദേവു ✍ എൻപതിലെഞങ്ങളിപ്പോൾ,നാല്പതിലെത്തിനിൽക്കുന്നു,…ഒന്നു രണ്ട് മുടിനാരിഴനെരച്ചതിനെ പറ്റിയോ,ഇടയിലെ പല്ല്പോയതിനെ കുറിച്ചോ,ഞങ്ങൾക്ക് വ്യാകുലതയില്ല,ഞങ്ങളിങ്ങനെബാല്യത്തിൻ്റെ ഈരടിയിൽ,ഇരടി ഇരടി വീഴുന്നു,നിങ്ങളങ്ങനെ ഇരടി വീണിട്ടുണ്ടോ?വീണാലും നിങ്ങളുടെമുട്ടുക്കാലിൽ ചോരയോടൊപ്പംമണ്ണു പറ്റിയിട്ടുണ്ടോ,?ആരെങ്കിലും ഊതി നീറ്റിയിട്ടുണ്ടോ?ഇൻറർലോക്കിട്ടമുറ്റത്തേയ്ക്കതിന്നിങ്ങൾ ഇറങ്ങാറുണ്ടോ?ഞങ്ങളുടെയത്രെനിങ്ങൾ എവിടേയ്ക്കോടും,?ഞങ്ങൾക്ക്അയൽ വീടും കടന്ന്പോവാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു,അതു മാത്രമല്ലെന്നേ,ഞങ്ങളുടെ സ്കൂളിലേക്ക്ഉമ്മറ മുറ്റത്ത്…

“കൈയ്യല്ല തലപോയാലും

രചന : കല ആർ ✍ “കൈയ്യല്ല തലപോയാലുംഅറിയാവുന്ന വിദ്യയിൽആരുടെ മുന്നിലും തലകുനിക്കരുതെന്ന്വലിയച്ഛൻ കേതുമാൻ പറഞ്ഞിട്ടുണ്ട്”കാഞ്ചയുടെയും കുതിരയുടെയുംപ്രവർത്തനം തൃപ്തിയൊടെഒന്നുകൂടി ഉറപ്പിച്ചുകൊണ്ട്അവൻ പറഞ്ഞുകുതിര ചെവിയിൽ പോയി‘ടക്ക്’ന്ന് ഒന്നടിച്ചു“നാട്ടിലെ പ്രമാണിമാരുടെസുഹൃത്തും ഉപദേശകനും ഒക്കെയായാൽഎന്തും ചെയ്യാമല്ലോ”ജരനൊന്ന് അമർത്തി മൂളി“എല്ലാം ചതിവും വഞ്ചനയും മാത്രം….പഴയ കുറെ കഥകൾകേതുമാനച്ഛൻ…

വേനലിതളുകൾ..*

രചന : അൻവർ ഷാ ഉമയനല്ലൂർ* ✍️ കൊഴിയുന്ന മിഴിനീരിതളാണു ജീവിതംമൊഴിയുന്നയിരവിന്നഴകാണു നിൻ സ്മിതംമഴവില്ലുപോൽ മറയുന്ന സൗന്ദര്യമേ,മിഴിനീരുപോലിറ്റുവീഴുന്ന സ്നേഹമേ,കാവ്യമായൊഴുകുന്നുവെങ്കിലും കരളിലായ്വേനൽത്തിളയ്ക്കുന്നതറിയുന്നഴൽമനം.സഹനീയമോരോ, ശിശിരമെന്നോതുന്നുമഹനീയതേ,നീയുണർത്തുന്ന മലരുകൾമധുരമ്യമെന്നെഴുതുന്നുദയമെങ്കിലുംഇതളടർന്നകലുന്നു സാന്ധ്യമായ് സ്മരണകൾ.വിടരുവാനില്ലയിന്നൊരു സുഖദവാസരംകാവ്യമാകുന്നില്ലയരുവിതൻ നിസ്വനംകനകവർണ്ണത്തിലെഴുതുന്നു നിൻ വിസ്മയം;കണ്ണീർപൊഴിക്കുന്നതില്ലേയതിന്നകം ?കരളിൻ നെരിപ്പോടെരിയുന്ന രജനിയിൽകുമുദമായുണരുന്നു സ്വപ്ന സങ്കൽപ്പനം;പനിനീരുതൂകുന്ന കാവ്യമായെങ്കിലും,താനേ കൊഴിയുന്നയി…

അക്വേറിയത്തിലെ അലങ്കാര മത്സ്യം

രചന : സന്തോഷ് കുമാർ ശ്രാവണം ✍️ മരണത്തിനും, ജീവനത്തിനുമിടയിൽഅയാൾ കിടക്കുകയായിരുന്നു…സ്ഫടിക ഭരണിക്കകത്തു കിടക്കുന്നഅലങ്കാര മത്സ്യത്തെ പോലെ!ഒരു വ്യത്യാസം, മത്സ്യം ചലിക്കുന്നു,അയാൾ കിടക്കുന്നു!കാഴ്ച കാണാൻഐ സി യു വിനുവെളിയിൽഗ്ലാസ്സിലൂടെ നോക്കിഅയാളുടെ മക്കളുംചെറുമക്കളും!അക്വേറിയത്തിലെ –അലങ്കാര മത്സ്യത്തെ,അതിൻ്റെ സൗന്ദര്യം,ആസ്വദിക്കാനേ പറ്റൂ!സ്പർശിക്കാനാവില്ലല്ലോ !യഥാസ്തു, അയാളും!സ്ഫടിക ഭരണിക്കകത്തെ…

അതിരുകൾ

രചന : വാസുകി ഷാജി ✍️ എന്റെ വീടിന്റെ മുറികൾ ഇപ്പോൾരണ്ടു ധ്രുവങ്ങളാണ്ഒന്നിൽ ആഫ്രിക്കൻവംശജരുംമറ്റൊന്നിൽ അമേരിക്കൻപടയാളികളുമാണ്ചില നേരങ്ങളിൽ ഇവർ രണ്ടുകൂട്ടരുമൊന്നിച്ചുവിശാലമായ മേശക്കരുകിൽകണ്ടു മുട്ടേണ്ടി വരുംഅപ്പോഴൊക്കെവീട്ടിലെ പാത്രങ്ങളും,സ്പൂണുകളുംകാരണമില്ലാതെ ഒച്ച വയ്ക്കുംവീട്ടിലെ ഒറ്റ കുളിമുറിയുംകാലുരച്ചു കഴുകുന്ന കല്ലുംഅടുപ്പിന്റെ ഒഴിവുംകാത്ത് ചില നേരംചില രാജ്യക്കാർമാറി നിൽക്കേണ്ടി…

ഡിജിറ്റൽ ലോകം

രചന : അനിൽ മാത്യു ✍️ അവൻ ഒടുവിൽ പോസ്റ്റ്ചെയ്ത ഫോട്ടോയിൽ ചിരിതിങ്ങിനിറഞ്ഞുനിൽപ്പുണ്ടായിരുന്നു.ക്യാപ്ഷനിൽ വലിയൊരുതത്ത്വചിന്തയും:“മനുഷ്യർ മരിച്ചുപോകുന്നത്ശ്വാസം നിലയ്ക്കുമ്പോഴല്ല,മറ്റുള്ളവരുടെ ഓർമ്മകളിൽ നിന്ന്മാഞ്ഞുപോകുമ്പോഴാണെന്ന്.”പക്ഷേ, ആ പ്രൊഫൈൽചിത്രത്തിന് പിന്നിൽഅവൻ ഒളിപ്പിച്ചു വെച്ചനിശബ്ദമായ കണ്ണീര്അന്ന് ആരും ആ കമന്റ്ബോക്സിൽ കണ്ടില്ല.അവന്റെ ഓരോ വരികൾക്കുംനൂറുകണക്കിന് ലൈക്കുകൾവാരിക്കോരി നൽകിയവർ,ഓരോ തമാശകൾക്കുംചിരിക്കുന്നഇമോജികൾ…

ഭക്ത്യാദരം ശ്രീകൃഷ്ണ ജയന്തി ആശംസകൾ…കൃഷ്ണഗീതം

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ശൗരിതൻനയന,മതേ ഗാത്ര-മത്രമേൽസൗമ്യം ശുഭസ്മിതരൂപം തേജോമയംആരിതെൻ മുന്നിൽനിൽക്കുന്നതാ,മീ- മഹാതേജസ്വി കൈകൂപ്പിനിൽപ്പിതേൻ സാദരം.ഹേമവർണ്ണംപോൽ നിറഞ്ഞൂ പ്രഭ-യതിൻമീതെയായേനറിഞ്ഞിന്നു തിരുഹിതംവീണുപോയ് ചരണാംബുരൂഹ യുഗ്മത്തിലേൻഅറിയാതെ തൽക്ഷണം മന്ദം വിടർന്നകം.വിധിശാസനാൽ വന്നരികിലായ് നിന്നതോ,മമ മുക്ത സംഭ്രമ മന:ചഞ്ചലത്തിനോതത്ര തവചാരെ ചിരിതൂകിയെത്രപേർകൃത്യമായർത്ഥിച്ചിതേൻ പരിപാഹിമാം.അനന്തരം മൃദുമന്ദഹാസം…

മൃദുരോമ ചാരുവാം കണങ്കാൽ

രചന : മധുശങ്കർ മീനാക്ഷി ✍️ ഞാനെന്റെവീട്ടിലേക്കുള്ള വഴിമറന്നുപോയിരിക്കുന്നു..!കുറേ നേരമായിഞാനൊരു സ്കൂട്ടിക്ക്പുറകിലാണ്..അതോടിക്കുന്നത്ഒരു പെൺകുട്ടിയാണെന്നബോധ്യം പോലും നഷ്ടപ്പെട്ടിരിക്കുന്നു.!എന്റെ കണ്ണിൽശോഷിച്ച ഒരു കണങ്കാൽമാത്രമുണ്ട്..!ഓരോ വളവിലുംഎന്നെ കാണിക്കാനാകണംആ കണങ്കാൽപുറത്തേയ്ക്ക് നീണ്ടു..!ആദ്യം കണ്ടതൊരു സ്വർണ്ണപ്പാദസരം,രണ്ടാമതൊരു മറുക്.!ചെരിപ്പിടാതെയാണവൾസ്കൂട്ടിയോടിക്കുന്നത്..!ഞാനെന്റെ വീടിന്റെ പേര്മറന്നുപോയിരിക്കുന്നു..!എന്റെ മനസ്സിൽമുമ്പിൽ പായുന്നകണങ്കാലിന്റെ തണുപ്പ് മാത്രമുണ്ട്..!റോഡിൽ തിരക്കുകുറഞ്ഞിട്ടുംആ സ്കൂട്ടിമുന്നോട്ടു…