പ്രാന്തത്തി
രചന : ശ്രീലത രാധാകൃഷ്ണൻ ✍️ തോരാമഴ പെയ്യും നേരത്തല്ലോപഞ്ചാരമിഠായി തന്നിടാമെന്നോതിഉമ്മറത്തിണ്ണയിലിരിക്കും കുഞ്ഞാവയെകുഞ്ഞിവല്യച്ഛനടുത്തിരുത്തി.പഞ്ചാരവർത്താനം ചൊല്ലുന്നതിന്നിടെകുഞ്ഞുമയക്കത്തിലായിപ്പോയിഒട്ടു കഴിഞ്ഞിട്ടെണീറ്റ നേരംകുഞ്ഞുടുപ്പെല്ലാമേ കീറിപ്പോയി!സങ്കടമേറിക്കരഞ്ഞ നേരംപുത്തനുടുപ്പൊന്നു കയ്യിൽക്കിട്ടി!കുഞ്ഞു വളർന്നുതുടങ്ങിയല്ലോ..പുത്തനുടുപ്പുകളേറി വന്നു…കുഞ്ഞിപ്പെണ്ണങ്ങു വലുതായല്ലോകണ്ണിൽ തിളക്കമേയില്ലയല്ലോകുഞ്ഞിളംപുഞ്ചിരി മാഞ്ഞുവല്ലോപേക്കിനാ കണ്ടുഭയന്നപോലെരാവും പകലും കരഞ്ഞു പൈതൽകുഞ്ഞുവയറത് പൊങ്ങിവന്നുകുഞ്ഞുടുപ്പിന്നുള്ളിൽ കൊള്ളാതായികൂടി നിന്നോരെല്ലാം കല്ലെറിഞ്ഞുമുന്നിലായ് കുഞ്ഞിവല്യച്ഛനുണ്ട്.വെട്ടരിവാളൊന്നെടുത്തു…