പ്രതിരോധം നേടിയ കൊതുകുകൾ
രചന : സാഹിറ മുഹമ്മദ് റാവുത്തർ ✍️ ഡെറ്റോളും ലോഷനും മണക്കുന്നാശുപത്രി വരാന്തയിൽ,ആകാംക്ഷയും അസ്വസ്ഥതയും പേറുന്ന മുഖങ്ങൾ .കാത്തിരിപ്പിന്റെ മടുപ്പിൽ സമയം നോക്കുന്നവർ,പേരുവിളിക്കുന്നത് ചെവിയോർത്തിരിക്കുന്നവർ .തിരക്കിലും ഓടിക്കളിക്കുന്ന കുട്ടികൾ,ഇടകലർന്നതിവേദനാ ഞരക്കങ്ങൾ ,ചുമവിഴുങ്ങിയ ശബ്ദത്തിന്റെ കുറുകൽ ,എല്ലാത്തിനും മീതേ കേൾക്കാം പിറവിയുടെ കരച്ചിൽ…
