തിരയടങ്ങാതെ…
രചന : മുസ്തഫ കോട്ടക്കാൽ ✍️ സഹയാത്രികാനിന്റെയധരത്തിൽഞാൻ കണ്ടസ്നേഹത്തിനഴകുള്ളപുഞ്ചിരി പൂക്കൾവാടാതെ സുഗന്ധം നിറയുന്നൊരോർമ്മയായ്വേരാഴ്ന്നു നിൽക്കുമെൻ ഹൃദയത്തിലെന്നും….നീയൊരുകവിയായിരുന്നുഹൃദയം കവിയുന്ന കാഴ്ചകളൊക്കെയുംവാക്കുകളായി പറഞ്ഞിരുന്നുനാളേക്ക് വേണ്ടികൂട്ടിവെച്ചില്ല നീഇന്നിനെ വല്ലാതെസ്നേഹിച്ചു നീ….നശ്വര സ്വർഗ്ഗമാണീ യുലകംഎന്നു ചിന്തിച്ച മാനസംകണ്ടു നിന്നിൽകാലത്തിൻ മായയിൽ മതിമറന്നീടാതെലാളിത്യ ജീവിതംസ്വർഗ്ഗമാക്കി…അടരുമെന്നറിയാമീജനനിയിൽ നിന്നുംഅതിജീവനം ആർക്കും സാധ്യമല്ലെന്നുംഎന്നിട്ടും…
