രചന : രാജേഷ് ദീപകം. ✍ കൈയ്യോകാലോ,വളരുന്നതുംപിന്നെ പിച്ചനടന്നതുംനോക്കിനോക്കിചാരത്തുതന്നെഉണ്ടായിരുന്നമ്മഓമനകുഞ്ഞിന്റെഒപ്പമെന്നും.കാച്ചികുറുക്കിയ കൂരോകുടിക്കുവാൻആയിരം കഥകൾമെനഞ്ഞിരുന്നു.ആകാശത്തമ്പിളിമാമനെകാണിച്ചും,.കക്കേടെ പൂച്ചേടെകഥ പറഞ്ഞും അന്നംകൊടുക്കുന്നവേളകളിൽഒരായിരം സ്വപ്നംകണ്ടിരിക്കാം!?പുത്തനുടുപ്പിട്ട്ഹരിശ്രീകുറിക്കുമ്പോൾ,ആദ്യക്ഷരത്തിന്റെ മധുരം നുകർന്നപ്പോൾ,തേനൂറുംവാക്കുകൾഹൃദയം കൊണ്ട് കേട്ടിരിക്കാം.കണ്ണൊന്നുചിമ്മിയാൽകാണാമറയത്ത്പാത്തിരിക്കുമ്പോഴുംഉണ്ണി,യെന്നൊരു വിളിവിളിച്ചാൽപൊട്ടിച്ചിരിച്ചുകൊണ്ടോടിയെത്തും.പൊടിമീശകാലത്തുംഉണ്ണിക്കമ്മതൻ വാക്കുകൾവേദവാക്യബോലെ യായിരുന്നു.നോക്കെത്താദൂരത്ത്പഠിപ്പിന് പോയപ്പോൾഉണ്ണിതൻമിഴികൾ നിറഞ്ഞിരുന്നു.കാലം കഴിഞ്ഞുകോലവും മാറിഉണ്ണി മറ്റൊരാളായിതീർന്നുവല്ലോ!?വന്നവഴികൾമറന്നവല്ലോ!അമ്മമൊഴിയും മറന്നുവല്ലോ!ലഹരിതൻമായലോകത്തകപ്പെട്ട്മറവിയിലൂടെനടന്നുവല്ലോ!?രക്തബന്ധങ്ങൾഒക്കെ മറന്നൊരുപിശാചിൻ ജന്മമായ്തീർന്നുവല്ലോ!?നെഞ്ചിൽകത്തിതറയ്ക്കവേ,കൊത്തിവലിക്കുംവേദനയാൽ,പുളയുമ്പോഴുംഉള്ളിൽ തറച്ചുഉണ്ണിതൻ വാക്കുകൾകണ്ണീരുപോലും…