പഴന്തുണി
രചന : സുരേഷ് പൊൻകുന്നം ✍ ഒരു പഴന്തുണിക്കെട്ടുപോലൊരുമൂലയിൽ നാറി മുഷിഞ്ഞ്മരവിച്ചിരിപ്പൂ ഞാൻ.ഇവിടെയിവരെന്റെ കൂട്ടുകാർഈ ചോണനുറുമ്പുകൾ,ഒരുവേളയിവരെന്റെ ഭൂതകാലത്തിൻഹൃദയം കവർന്നപ്രണയാപ്സരസ്സുകളാവാം,അതുപോലെയെന്നെ-പ്പൊതിയുന്നതിനർത്ഥം.ചിലരെന്റെ കാതിൽ കഴുത്തിൽഅനുരാഗ ചുടുചുംബനങ്ങളൊരുപാട് കോർത്ത്,മൃദുചുണ്ടിലിങ്ങനെയവിരാമമുമ്മചാർത്തുന്നത്,ഇവരെന്റെ വക്ഷസ്സി-ലതിവേഗമോടിഇണതിരയുന്നതുപോൽ മുളങ്കാട്ടുകൂട്ടങ്ങൾക്കിടയിൽപരതിയെൻ കരൾകാമ്പിൽ രതിയുടെകൊടുങ്കാറ്റു തീർക്കുന്ന ചോണനുറുമ്പുകൾ.ഇവരിപ്പോളൊന്നിച്ചു ജാഥപോൽഎന്നുടെ ജരാനര മേനിയിലൊരുകമ്പളം പോൽ പൊതിഞ്ഞെന്നെയൊരുമൃതപിണ്ഡമാക്കി ഉയിരെടുക്കുന്നു.അതിവേഗം,…