സ്മരണാർദ്രമാം..ദുഃഖവെള്ളി ✝️
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ക്രൂരതയ്ക്കിരയായതാംദിവ്യതാരമേ,കാൽവരിക്കുന്നിലെ സഹനാർദ്രസൂനമേ,മുപ്പതുവെള്ളിപ്പണത്തിന്റെയൊറ്റലിൽകനിവാർന്ന ജീവൻപൊലിഞ്ഞ വെൺതാരമേ,ദുഃഖസ്മരണയിലുരുകും മനസ്സുമായ്പ്രാർത്ഥനാ നിരതമായ്നിൽക്കുന്നു പാരിടംത്യാഗസ്നേഹത്തിന്റെയാർദ്രമാം തിരുമുഖംഓർത്തു നീറുന്നിതായു ലകിന്റെ ഹൃത്തടം.മുപ്പതു വെള്ളിപ്പണത്തിന്റെയൊറ്റലിൽകനിവാർന്ന ജീവൻ പൊലിഞ്ഞ വെൺതാരമേ,കാൽവരിക്കുന്നിലെ കുരിശു മരണമേ,മാതാപിതാക്കൾതൻ വിശ്വാസ സൂനമേ,കനിവിൻ സ്വരങ്ങളായ് നിറയേണ്ട സമയവുംമൗനമായ്ത്തീർന്നതിലുരുകിയോരാർദ്രതേ,മനനത്തിലൂടെവന്നെത്തിയ മൗനമേ,അണയാതെ നിൽക്കുമെൻപാരിൻവെളിച്ചമേ,അതിശോകസാന്ദ്രമനുസ്മരിക്കുന്നതാംകാൽവരിക്കുന്നിലെ…
