എന്റെ വാലന്റൈൻ സുന്ദരി“
രചന : നവാസ് ഹനീഫ് ✍️ 🌹ഇതളൂർന്നു വീഴുമീ വഴിത്താരയിൽ….ഹൃദയങ്ങൾ പൂത്തുലഞ്ഞൊരാ വാകമരച്ചോട്ടിൽ..മനസ്സുകൾ കൈമാറിയനിമിഷത്തിന്റെ അനുഭൂതിയിൽനിൻ നിശ്വാസമുതിർത്തകുളിർകാറ്റെന്നെ തഴുകുമ്പോൾജന്മാന്തരങ്ങൾ കഴിഞ്ഞാലുംപ്രണയാദ്രമാം നിൻ ഗന്ധമെന്നിൽപ്രാണനായി നിലനിൽക്കും!ഞാൻ കണ്ട കനവുകളിലൊന്നുംനിനക്കിത്രയും സൗന്ദര്യമില്ലായിരുന്നു…ഞാൻ നെയ്തെടുത്ത ചിന്തകളേക്കാൾചന്തമേറിയിരുന്നു നിൻചലനങ്ങൾ…ഞാൻ സ്വരുക്കൂട്ടിയ സ്വത്തുക്കളെക്കാൾവിലപിടിച്ചതായിരുന്നു നീയെന്ന സ്വത്ത്ഞാൻ വാരിത്തേച്ച ചായങ്ങളിലൊന്നിലുംനിൻ…
