കടൽ ഞണ്ടുകൾ
രചന : ജയന്തി അരുൺ ✍ ഒന്നു കണ്ണടച്ചു നോക്കൂ.ഈ ചിത്രത്തിൽകൊച്ചമ്മിണിയുണ്ട്.കൊച്ചമ്മിണിയുടെകയറിന്റെയറ്റത്ത്അമ്മയുമുണ്ട്.അമ്മയുടെ സാരിത്തുമ്പിൽകൊച്ചമ്മിണിപെറ്റ സുന്ദരി.കണ്ണൊന്നുകൂടിഇറുക്കിയടച്ചു നോക്കിക്കേ.കൊച്ചമ്മിണിയെആരോ കൈപിടിച്ചുപച്ചപ്പിൽനിന്നുംഇറക്കുന്നുണ്ടല്ലോ?വാലുപോലെ സുന്ദരിയും.കണ്ണൊന്നുതിരുമ്മിനോക്കുമ്പോൾകീമോ തളർത്തിയ അമ്മചിത്രം നിറഞ്ഞു കിടപ്പുണ്ട്.പുല്ലു കരിഞ്ഞുമൊട്ടയായ ചിത്രത്തിൽനിന്നുംകണ്ണുവലിച്ചു തുറക്കുമ്പോൾഅമ്മ ചിത്രത്തിൽനിന്നിറങ്ങിചുമരിലെവസന്തത്തിനുള്ളിൽചിരിക്കുന്നു.സൂക്ഷിച്ചു നോക്കിക്കേ.കൊച്ചമ്മണിയെനുണഞ്ഞു സുന്ദരിവസന്തത്തിന്റെചോട്ടിലിരിപ്പുണ്ട്.ചിത്രത്തിലെവിടെയുംഎന്നെ കണ്ടില്ലെന്നോ?എന്റെ ചിത്രമല്ലേയിവിടെപച്ചപുതച്ചു കിടക്കുന്നത്.സൂക്ഷിച്ചു നോക്കൂഅതിൽനിന്നെത്രകടൽഞണ്ടുകളാണ്പെറ്റുപെരുകിവസന്തത്തിലേക്ക്കൈപിടിക്കാൻഇറങ്ങിവരുന്നത്.വരൂ,ഒരു മൊട്ടക്കുന്ന്വസന്തത്തിലെചുമർച്ചിത്രമാകുന്നത്കണ്ണു കെട്ടിയാൽഉറപ്പായും…