അതിരുകൾ
രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഓരോ നഗരവുംഓരോ ഗ്രാമമായിരുന്നെങ്കിൽസാവധാനംഉണർന്നെണീറ്റാൽ മതിയായിരുന്നു.ഓരോ നഗരവുംഓരോ ഗ്രാമമായിരുന്നെങ്കിൽദിനചര്യകളുടെ വാതിൽസാവധാനംതുറന്നകത്ത് കടന്നാൽമതിയായിരുന്നു.കിഴക്കേ ദിക്കിലെഅംശുമാന്റെഒരായിരം കൈകൾ നീട്ടിയുള്ളആലിംഗനങ്ങൾക്ക്നിന്ന് കൊടുക്കാമായിരുന്നു.കണ്ടൽക്കാടുകൾകവചം തീർത്ത പുഴയിലോ,കൈതക്കാടുകൾ അരഞ്ഞാണം തീർത്തതോടുകളിലോ,ആകാശം നോക്കുന്ന സ്ഫടികജലാശയങ്ങളിലോനീന്തിത്തുടിക്കാമായിരുന്നു,മുങ്ങി നിവരാമായിരുന്നു.ഓരോ നഗരത്തിലേയും പോലെനിമിഷങ്ങൾ കൊണ്ട്ഷവർ ബാത്തോ,റെയിൽവേ സ്റ്റേഷനിലെനിറഞ്ഞ് കവിയാൻ വെമ്പുന്നറിസർവോയറോ,കമ്പാർട്ട്‌മെന്റിന്റെഉരുണ്ട…
