പിഴ
രചന : സഫൂ വയനാട് ✍ പൊന്നമ്മേടെ മോൻപപ്പനാഭൻ തൂങ്ങി ചത്തൂന്നവിവരം പൂനൂർ കവലേലുവല്ല്യ വാർത്തയൊന്നുമായിരുന്നില്ല..പെഴച്ചു പെറ്റത് നാട്മുടിപ്പിക്കാതെ പെട്ടന്നങ്ങു പോയത്നന്നായെന്നൊരു ശ്വാസംമുറിഞ്ഞു വീണുവെന്നല്ലാതെ,“ആണും പെണ്ണുമായിട്ടാകേള്ളതാഞാനിനി ആർക്ക് വേണ്ടിയാജീവിക്കണത് ദൈവം തമ്പുരാനേ”ന്ന്പൊന്നമ്മേടെ നെഞ്ചത്തടിമുഴങ്ങി കേട്ടൂന്നല്ലാതെ,പെൺ തിളപ്പ് തീരുവോളംപൊതിഞ്ഞു വച്ചുപരിഗണിച്ചോര് പോലുംതൊട്ടുനോക്കി ആശ്വസിപ്പിച്ചില്ല,തന്തയില്ലാത്തത്…
