Category: വൈറൽ

കടിജീവിത, രതി ജീവിത, രാത്രി ജീവിത.

രചന : സഫി അലി താഹ ✍️ കടിജീവിത, രതി ജീവിത, രാത്രി ജീവിത എന്നൊക്കെ ഒരു സ്ത്രീയെ അങ്ങേയറ്റം അധിക്ഷേപിക്കുമ്പോൾ അവളെ ഊറ്റി ജീവിച്ച, ലൈംഗിക സുഖം നേടിയ, sexual perverts പുണ്യാളൻ ആകുന്നു ‼️അവൻ പൊട്ടിച്ചിരിക്കുന്നു….. അവന് വേണ്ടി…

പദാർത്ഥം

രചന : ദിവാകരൻ വിഷ്ണുമംഗലം ✍️ ഒരു പദത്തിൽ നിന്നൊരു പദം വെച്ചുനടക്കുമ്പോൾ രസം,പദത്തിൽ നിന്നും നാംപതിക്കുന്നു മറ്റൊരഭൗമതേജസിൽപലകാലം നോറ്റ പരമസത്യത്തിൽ. ചുവട്ടിൽ വേരിലൂടരിച്ചെത്തും പൊരുൾപിരിഞ്ഞു പര്യായപ്പൊരുളിൻ ചില്ലകൾപടരും വേരിലൂടിറങ്ങും മണ്ണിൻ്റെ –യുറവയിൽ തൊട്ടു കിളരും നേരുകൾ! പദത്തിനർത്ഥത്തിൻ വെളിവിലൂടതാപതിരായൊന്നിനെ ,…

ഓട്ടച്ചേമ്പില

രചന : സുരേഷ് പൊൻകുന്നം ✍️ മുറിവേറ്റൊരുവൾവഴിയോരം കിടന്നു പിടയുന്നുപതിഞ്ഞ ദംഷ്ട്രയതിൻ പാടുകൾമുഖത്ത് കാണുന്നുമുണ്ട്മുല മുറിച്ചാരോകവർന്നിരിക്കുന്നുഇരുമ്പു ചട്ടുകം പഴുപ്പിച്ചുണക്കിയപാടുകൾ തുടയിലുമുണ്ട്ഒരു വിഷനാഗം ചുറ്റിവരിഞ്ഞ്അവളുടെ വാരിയെല്ലുകൾ ഒടിഞ്ഞിട്ടുമുണ്ട്കുഴഞ്ഞ നാവ,തറുത്തു മാറ്റി,പിടയുന്ന നാവിനു മേൽവാഹനങ്ങൾ ചീറിപ്പായുന്നുഒരു തെരുവ് പട്ടികാവലിരിക്കുന്നുണ്ട്,നാവ് നീട്ടിയും കുറുക്കിയുംഉമിനീരും കണ്ണീരുമൊലിപ്പച്ചത്കരയുന്നുഅവളുടെ നഗ്നതയ്ക്ക്…

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ജീവനൊടുക്കി.

എഡിറ്റോറിയൽ ✍️ ബംഗളൂരുവിൽ ഇൻകം ടാക്സ് റെയ്ഡിനിടെയായിരുന്നു സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. സംരംഭകൻ എന്നതിലുപരി സിനിമ നിർമ്മാണത്തിലും സി. ജെ റോയ് സജീവമായിരുന്നു.…

ജോയി ഇട്ടനെ മൂന്നാം തവണയും ലോക കേരളാ സഭ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടു.

ശ്രീകുമാർ ബാബു ✍️ ന്യൂയോർക്ക്: ജോയി ഇട്ടനെ മൂന്നാം തവണയും ലോക കേരളാ സഭ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടു.പ്രവാസി മലയാളികളുടെ ശബ്‍ദനയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുബോൾ, 125 രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ…

വെളിച്ചത്തിന്റെ തുടക്കം

രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍️ അടഞ്ഞ മുറിയിലെ നിശ്ശബ്ദതയിൽശ്വാസങ്ങൾ താളമൊഴുകുന്നു, മഞ്ഞുപോലെ;കാലത്തിന്റെ ചൂട് ചുണ്ടുകളിൽ നിന്നും ഒഴുകി പോയി,വാക്കുകൾ പറന്നുയർന്നുമറവിയുടെ നീണ്ട മൂടലിൽ.പുറത്ത് സൂര്യൻ ഉദിച്ചാലുംമഴയുടെ ഓർമ്മ പോലെ ഉള്ളിൽ പെയ്യുന്നു;ജീവിതത്തിന്റെ അർത്ഥം അറിയാതെഒറ്റപ്പെട്ട ഒരു കോണിൽ തെളിഞ്ഞു.നിശ്ശബ്ദതയുടെ…

ശിവനന്ദിനി

രചന : ബിജു കാരമൂട് ✍️ പകലത്തുമറഞ്ഞുമിരിക്കുംഇരുളത്തുനിറഞ്ഞുമിരിക്കുംശിവനന്ദിനികാളീശ്വരിയേമരണഭയംമാറ്റിത്തരണേചുടലയ്ക്കുംചൂടായവളേവിഷസർപ്പംമുടിയായവളേനിണമിറ്റുംദാരികശിരസ്സിൽവപുസ്സാകെകനൽകൊണ്ടവളേകുരുതിപ്പുനൽതാണ്ടി നടത്തിമരണഭയംമാറ്റിത്തരണേഒരു ചുവടുപിതാവിൻനെഞ്ചിൽമറു ചുവടുജഗത്തിൻശിരസ്സിൽഒരലർച്ചപ്രപഞ്ചംപിളരുംഒരലർച്ചയധർമ്മികളെരിയുംഭയരൂപിണിയായൊരുകാളീമരണഭയംമാറ്റിത്തരണേചണ്ഡാളപ്രകൃതീനിത്യേകാപാലിനിമാല്യപ്രിയയേകങ്കാള നടനപ്രിയയേജടകീറിജനിച്ചജിതേന്ദ്രേമരണഭയംമാറ്റിത്തരണേആദിപരേശിവശങ്കരിയേവീരാസുരകുലനാശിനിയേഭൗതികമാമിന്ദ്രിയമഞ്ചുംപരിമിതനായ്കൂടെയിരിക്കാൻനിരുപാധികനൃത്തച്ചുവടിൽ…ഭവനാശിനിരുധിരാംഗനയേമരണഭയംമാറ്റിത്തരണേ

അമേരിക്കൻ ഡ്രീം പോലെയല്ല, ജര്‍മ്മനിയിലേക്ക് വിമാനം കയറും മുബ് അറിയണം, വീഡിയോയുമായി യുവാവ്.

രചന : ജയേഷ് എം ✍️ അമേരിക്കൻ ഡ്രീം പോലെയല്ല, ജര്‍മ്മനിയിലേക്ക് വിമാനം കയറും മുബ് അറിയണം, വീഡിയോയുമായി യുവാവ്ജർമ്മനിയില്‍ ജോലി ചെയ്യുന്ന ഒരു അന്താരാഷ്ട്ര വിദ്യാർത്ഥി ഷെയർ ചെയ്തിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.ജർമ്മനിയിലെ ജീവിത യാഥാർത്ഥ്യം ഇതാണ് എന്ന്…

ബേപ്പൂർ സുൽത്താന്റെ ജന്മവാർഷികദിനം 🙏🏻

രചന : ദിവ്യ എസ് മേനോൻ ✍️ വ്യത്യസ്തമായ പ്രമേയങ്ങളാലും തനതായ എഴുത്ത് ശൈലിയാലും മലയാളത്തെ സമ്പുഷ്ടമാക്കിയ എഴുത്തുകാരനാണ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ്‌ ബഷീർ. സാധാരണക്കാരന്റെ സാഹിത്യമായിരുന്നു സുൽത്താന്റെ സാഹിത്യം. അദ്ദേഹത്തിന്റെ കഥകൾ വായിക്കേണ്ടത് ഹൃദയം കൊണ്ടാണ്. ഭാഷയുടെ…

തൂക്കുകയർ

രചന : സൈരാ ബാനു ✍️ തൊട്ടുമുന്നിലുള്ളകഴുമരത്തിന്റെ ദൂരംമനസ്സുകൊണ്ട്നടന്നടുക്കുവാൻഎളുപ്പമല്ലെന്നതിരിച്ചറിവിലൊരുകുറ്റവാളി…ഉറങ്ങാത്ത രാപകലുകൾപറഞ്ഞുകൂട്ടുന്നമാനസാന്തരത്തിന്റെകഥകൾ കേട്ടനാലുചുവരുകൾ…സന്ദർശകരില്ലാത്തഏകാന്തതടവറക്കുചുറ്റുംകനത്തകാവലായ്..മൗനം തളംകെട്ടിനിന്നുപാപത്തിന്റെ ശമ്പളംമരണമല്ല…അതിനുമപ്പുറമെന്തോ…മരണമെന്ന അതിരിൽതൊടുവാനാവാതെ…കുറ്റവാളിയുടെ മുറിവിൽവരഞ്ഞു, വരഞ്ഞുഉപ്പിട്ടുകൊണ്ടിരിക്കുന്നകാലത്തിന്റെ വികൃതി….കൂടുമ്പോൾ…കഴുമരത്തിലേക്ക്നടന്നടക്കുവാൻതിടുക്കം കൂട്ടുന്നുപക്ഷേ……കൊന്നപാപംതിന്ന് തീരണം..എന്നൊരോർമ്മപ്പെടുത്തലിൽ, ആരോ….ദയാവധം പോലുംകാത്തിരിക്കുന്നി-ല്ലിപ്പോളവന്റെമനസ്സാക്ഷി പോലും..കൊടുംപാപത്തിന്റെഓർമ്മപ്പെടുത്തലെന്നോണംപാതിരാവിന്റെ വാതിലിൽമുട്ടുന്ന കടവാവലിന്റെചിറകടിയിൽകുറ്റം നടുങ്ങിത്തെറിച്ചുനിന്നു..കുറ്റവാളിയുമാ-രാച്ചാരും…..കട്ടപിടിച്ചിരുട്ടിന്റെആവരണമണിഞ്ഞ്മുഖമില്ലാതെ…..മനസ്സു മരിച്ചുപോയരണ്ടുപേർ..മനസ്സുകൊണ്ട്എന്നേ തൂക്കിലേറ്റുപോയഅവകാശികളില്ലാതെ..പിണ്ഡം മാത്രമായി..കുറ്റവും ശിക്ഷയുംമണ്ണിലേക്ക്കുഴിച്ചുമൂടപ്പെട്ടു..ആരോരുമില്ലാതെ…വിജനമായ കടവിൽഒറ്റപ്പെട്ടുപോയആത്മാവിനെയോർത്ത്കരഞ്ഞുകൊണ്ടാകാംബലിക്കാക്കകൾഅവിടെനിന്ന്പറന്നകന്നത്…..