സഹ്യപർവതം
രചന : ശ്രീകുമാർ കൈമുക്ക് ✍ ആഴിയുടെ നീലക്കണ്ണിൽ നിഴൽ പതിപ്പിച്ച്,ആകാശസീമയിൽ ആദിത്യചന്ദനം ചാർത്തി,അനാദികാലത്തിൻ തപോമുദ്രയുമായിഅചഞ്ചലനായി നീ—സഹ്യപർവതമേ!തെക്കുപടിഞ്ഞാറൻ കാറ്റിൻ രഥമേറിജലദഗണങ്ങൾ നിൻ സന്നിധി ചേരുമ്പോൾ,മിന്നലാം ദീപങ്ങൾ; ഇടിയാം മൃദംഗങ്ങൾ;മഴയോ നിനക്കുള്ള നീലാഭിഷേകം!നിൻ ഹൃദയഗുഹയിൽ ജലാക്ഷരം പിറന്ന്പെരിയാറായ് ജനപദദാഹം ശമിപ്പിക്കുന്നു;പമ്പയായ് പുണ്യത്തിന്റെ പാദ്യം…
