പ്രവേശനഗാനം
രചന : വിനയൻ✍ മഴ പോലെ പെയ്യുവാൻ കൈകൊട്ടുവാൻപുഴ പോലെ തുള്ളിത്തിമിർത്തോടുവാൻവഴി വെട്ടുവാൻ ചോദ്യവല നെയ്യുവാൻവരിക പൂവാടിയിൽ തേനുണ്ണുവാൻ പലനാട് പലവീട് പലവേലകൾപലചിന്ത പലനോവ് പലകനവുകൾപലഛായ പലഭാഷ പലനേരുകൾപലരെങ്കിലും നാം മനുഷ്യരല്ലോ. പകലിൻ്റെയീനല്ല പഠനകാലംമധുവുള്ള മണമുള്ള സ്വർഗ്ഗകാലംമധുരം പകുത്തീപ്പൊതുവിടത്തിൽഇരുൾ മായ്ച്ചു മുന്നോട്ട്…
