കണ്ണികൾ മുറിയുമ്പോൾ
രചന : അനിൽ ബാബു✍ കണ്ണികൾ മുറിയുമ്പോൾ.മഴയോടൊപ്പംചന്തി പിഞ്ഞിയവള്ളി നിക്കറിട്ടസ്കൂൾ യാത്രകൾ…ഭാരമില്ലാത്ത തുണിസഞ്ചിയുംതേഞ്ഞു തീരുന്നചെരുപ്പുമായികള്ളിനും ബീഡിക്കുംകവിതയെഴുതിയകോളേജ് ദിനങ്ങൾ…പൂർത്തീകരിക്കാതെഒളിച്ചോടിയപ്രണയഭാരങ്ങളുടെസായന്തനങ്ങൾ…നട്ടെല്ല് പണയപ്പെടുത്തിയ‘കമ്പനി’ജോലിയിലെചോര കനച്ച മുറിവോർമ്മകൾ…കവിത കേട്ട്കൗതുകം വിരിയുന്നകൗമാരക്കണ്ണുകളുടെഅദ്ധ്യാപന കാലങ്ങൾ…ഇന്ന്ഇവിടെയീവായനാമൂലയിൽഅക്ഷരങ്ങളെയുംവാക്കുകളെയുമണച്ചുപിടിക്കുമ്പോൾഓർമ്മകളുടെ കണ്ണികൾമുറിഞ്ഞുപോകുന്നസമാധാനങ്ങൾ…പിന്നെകടമയുംകടവുമോർമ്മിപ്പിക്കാൻമറ്റൊരു പ്രഭാതംഇനിയൊരു ദിവസത്തിലേക്ക്ഉറക്കമുണരും.
