നവരാത്രി നിലാവ്.
രചന : ജയരാജ് പുതുമഠം.✍ ഇരുളിന്റെ ഇതൾ വീണദിനചലനങ്ങളിൽപല പല ഈണമായ്ആലാപനംതീർത്തസരളമോഹത്തിൻസൗന്ദര്യമീമാംസകരളുറച്ച അനുരാഗിയായ്ഒരുനുള്ള് പ്രണയംനനച്ചപേനയുമായ് പറന്ന് വന്നുപകലിന്റെ പുടവമാറ്റിസർഗ്ഗപുഷ്‌പ്പരഥമേറി ഒരുതുടം സൗരഭ്യംകാച്ചിയ തെന്നലിൽമൗനിയായ് ഒഴുകിവരൂഈ രാത്രിനിലാവിൻഭ്രമണപഥങ്ങളിൽനവരാത്രി കുയിലേ… ഇത്രനാളാടിയദാരിക പീഠാഗാഥയിൽവറ്റിപ്പോയ ഉൾക്കാവിൻതീർത്ഥക്കരയിലെകൊച്ചൂഞ്ഞാലിൽനിസ്വനായി പറ്റിയിരുന്ന്ശേഷിച്ച തൂലികമുനയാൽകുത്തിയൊഴുകുമീജീവസമുദ്രത്തിൻതേനല തീർക്കണമിന്ന്ഈ വിശ്വമഹാക്ഷേത്രമുറ്റങ്ങൾ നിറയെ.