Category: വൈറൽ

നിറപ്പൂവ്

രചന : അജിത്ത് റാന്നി✍ പേറ്റുനോവിൻ കനൽക്കാടടുക്കും മുമ്പേആറ്റുനോറ്റുണ്ടായൊരുണ്ണിതൻ രൂപത്തിൻമാറ്റളന്ന് മനപ്പായസമുണ്ട്നീറ്റലകന്ന മനമോടിരിപ്പവൾ.ആറ്റക്കുരുവിതൻ കൂജനത്തെയവൾപാറ്റിപ്പെറുക്കിനെഞ്ചോട് ചേർത്തുംകാറ്റിൻ തലോടൽ മൃദു സ്പർശ്ശമെന്നോർത്ത്ഒറ്റയ്ക്കിരുന്ന് നിർവൃതി പൂകും.മുറ്റത്ത് പിച്ചവയ്ക്കാനൊരുങ്ങുന്ന പാദത്തെതെറ്റാതെ കൈവിരലേകുന്ന രൂപത്തെതറ്റുടുത്ത ചേകവർ പോലയാക്കിയാചിത്തത്തിൻ നെറ്റിയിൽ പ്രതിഷ്ഠിച്ചിരിപ്പവൾ.ആറ്റിളക്കത്തിൻ കളകളം പെരുക്കുന്നചാറ്റൽ മഴയിൽ മനം പൂത്തുലഞ്ഞുംഒറ്റക്കണ്ണാലല്ലകകണ്ണിലെ…

സിംഹാസനം”

രചന : ഷാജി പേടികുളം✍ സിംഹാസങ്ങൾ പരിഭവിച്ചുകിണുങ്ങാൻ തുടങ്ങിഭരണാധികാരികളുടെഭാരം താങ്ങാനാവാതെ കിതച്ചു.അവരിരിക്കുമ്പോൾമുട്ടുകൾ വേദനിക്കുന്നുഅവർ ചാരുമ്പോൾമുതുക് വേദനിക്കുന്നു.അവരുടെ കൈകൾതാങ്ങാനാവാതെ ഞരങ്ങുന്നു.കാലുകളുറയ്ക്കുന്നില്ലഇത്രയും ഭാരമുള്ളഭരണവർഗ്ഗത്തെ ഇന്നേവരെചുമക്കേണ്ടി വന്നിട്ടില്ല.എത്രയെത്ര ഭരണാധികാരികൾക്ക്ഞങ്ങൾ ഇരിപ്പിടമായിട്ടുണ്ട്.അതോർക്കുമ്പോൾ രോമാഞ്ചമുണ്ടാകുന്നു.ഒട്ടും ഭാരമനുഭവപ്പെട്ടിട്ടില്ല.എന്തൊരഭിമാനമായിരുന്നു.സിംഹാസനമെന്ന നിലയിൽതെല്ലൊരഹങ്കാരമായിരുന്നു.മറ്റു ചെറു കസാലകൾഅസൂയയോടെ നോക്കുന്നത്കണ്ടു ഞെളിഞ്ഞിട്ടുണ്ട്.ഇന്ന് ചെറു കസാലകൾപരിഹസിച്ചു രസിക്കുന്നു.വയ്യ സഹിക്കാൻ…

വിട പറയുമ്പോൾ .

രചന : ഗഫൂർ കൊടിഞ്ഞി ✍ വായിച്ച് തീരും മുൻപ്വടികുത്തി പിരിയുന്നവാക്കുകൾ പോലെനീ തിരിച്ചിറങ്ങുമ്പോൾകണ്ണുകൾ ഈറൻ തൂകുന്നു.വീണ്ടും വിരഹത്തിന്റെവേനൽ കിനാവുകളിലേക്ക്ഞാൻ എടുത്തെറിയപ്പെടുന്നു.നിൻ മടിത്തട്ടിൽആസ്വദിച്ച ഊഷ്മളതക്ക്ഞാൻ നന്ദി പറയുന്നു.നിന്റെ തണലിൽ നിന്ന് നുകർന്നആത്മീയ ഉൽക്കർഷതക്ക്കടപ്പാട് കുറിക്കുന്നു.തസ്ബീഹുകളുടെഅകമ്പടിയിൽകദനങ്ങളുടെ കെട്ടിറക്കും മുമ്പ്ആത്മ നിർവൃതിയുടെഅക്ഷയ പാത്രം നിറച്ചു…

കറുത്തവൾ.

രചന : സുരേഷ് പൊൻകുന്നം ✍ മഴവില്ലിനേഴ് നിറമെങ്കിലുംഇവളുടെ നിറമാ മഴവില്ലിലില്ല,ഇവളുടെ നിറമശുഭം കലർന്നത്കറുപ്പും വെറുപ്പുമിണ ചേർന്ന നിറം,കാക്ക,കരിങ്കൊടികാലൻപോത്ത്കാർമേഘംകരിംഭൂതംകരിന്തിരികരിംകർക്കടകം,കറുപ്പൊരു മയക്കു മരുന്ന്,ഇവളണിയുന്ന വരവ് കമ്മൽ,കറുക്കാൻ തുടങ്ങിയിരിക്കുന്നു,ഇവൾക്ക് കരിവളയും,കൺമഷിയും വേണ്ട,അഴുക്കും മെഴുക്കും പിടിച്ചചപ്രത്തലമുടിഒരു കറുത്ത തിരുപ്പനിൽ ഒതുങ്ങാതെ,തല കിളച്ചാൽ പഴകിയ എണ്ണമണം,കഴുത്തിലെ കറുത്തചരടിനും…

പുകയുന്ന ലഹരി🚬🚬🚬🫗💀💀💀

രചന : അൽഫോൻസ മാർഗരറ്റ്✍️ പുകയ്കുന്നലഹരിയിൽ മതിമറന്നിന്നു നീ..മരിക്കല്ലേ മനുജാ സമയമെത്തുംമുമ്പേ..ഈ വിഷപ്പുകകൊണ്ടു കൊല്ലുന്നു നിന്നെയും ,നിന്നടുത്തുള്ള സഹജരെത്തന്നെയും.. എന്തിനീയപരാധം ചെയ്യുന്നു മനുഷ്യാ…പുകയുന്ന മരണത്തെ ചാരാതെ , പുൽകാതെനവമായജീവിതം കൈവരിച്ചീടു നീ,നല്ലൊരന്ത്യത്തിനായ് ആശിച്ചിരിക്കൂ നീ… അമ്മതൻകണ്ണീരിൽ മുങ്ങുന്നുകേരളംസോദരിമാരുടെ സിന്ദൂരംമായുന്നുചോരപ്പുഴയാൽ നനയുന്നു നാടിതാലഹരിതൻ…

ദൈവമേനീയാരാ മോൻ

രചന : അശോകൻ പുത്തൂർ ✍️ കാലമേകടലോളംആകുലതകളുംസങ്കടങ്ങളും അപമാനങ്ങളുംനീ തന്നുകൊണ്ടേയിരിക്കുകശിരസു കുനിച്ച്ഞാൻ ഏറ്റു വാങ്ങാംപകരംകരൾകത്തും പോലെരണ്ടു വരി കവിത തരികഇന്നലെ ആരോഅയച്ചു കൊടുത്തയുദ്ധങ്ങളുടെ ആൽബം കണ്ട്ദൈവമിന്ന്വളരെ സന്തോഷത്തിലാണ്ആയതുകൊണ്ട്ദൈവത്തോട് സ്നേഹമുള്ളവർമനുഷ്യനെ കൊല്ലുന്നതിൽപുതുമകൾ പരീക്ഷിക്കൂദൈവത്തെ സന്തോഷവാനാക്കൂനിങ്ങൾക്ക് സ്വർഗരാജ്യം നിശ്ചയം

കവിതാദിനാശംസകൾ🥰 (കവിത) സ്ത്രീപർവ്വം

രചന : സജിത്ത് ശിവൻ ✍ പെണ്ണിനെ കെട്ടിക്കാറായി,പഠനം കഴിഞ്ഞങ്ങു നിൽപ്പൂഇളയവളൊന്നുണ്ടുവീട്ടിൽഅവളുടെകാര്യവും നോക്കിടേണംചെക്കനെ തേടുവാൻ നോക്കവേപെണ്ണു പറഞ്ഞെന്റെയമ്മേ ചെക്കനെതേടിയലയേണ്ടഒരാളെന്റെയുള്ളിലിടം നേടിയെന്നേമകളുടെ വാക്കുകൾകേട്ടാദ്യമമ്പരന്നായമ്മ നിൽക്കെപെണ്ണുപറഞ്ഞുഒപ്പംപഠിച്ചതാതങ്ങളിലിഷ്ടത്തിലാണ്.ആണും പെണ്ണുമായല്ലേജീവിതവഞ്ചിയിൽ യാത്ര,നിന്റെ ഇഷ്ടത്തിനൊട്ടുമെതിരല്ലഞങ്ങളെന്നാൽ നാട്ടുനടപ്പുകളൊക്കെ വേണംഒരു ഞായർ നേരത്തുഅച്ഛനുമ്മയുമായി വന്നു പയ്യൻ,കണ്ടാൽ ഒട്ടുമേ കുറവില്ല സുമുഖൻ,കാറുണ്ട് വീടുണ്ട്…

സമയമായി ✍️കവിതാ ദിനത്തില്‍ ✍️

രചന : ജോര്‍ജ് കക്കാട്ട്✍️ ഒരു നീണ്ട ജീവിതംആ മനുഷ്യന് പഴയ മതിലുകളുടെ തണുപ്പ് അനുഭവപ്പെടുന്നു.നിങ്ങളിലേക്ക് തന്നെ ഇഴഞ്ഞു കയറുക.ശരീരത്തിലും ആത്മാവിലും വിറയൽഅവൻ ജനാലയിലേക്ക് ശക്തമായി ഇളകി നീങ്ങുന്നു.അവൻ ആകാംക്ഷയോടെ പുറത്തേക്ക് നോക്കുന്നു…ലോകം കാണാൻ ആഗ്രഹിക്കുന്നു.ലോകം ഇവിടെ നിന്ന് വളരെ അകലെയാണ്.അവന്റെ…

അമ്പലംചുറ്റുന്ന നേരം!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ അമ്പലംചുറ്റുന്ന നേരംദേഹരഥമേറി ദേഹിഅംബരംചുറ്റുന്ന യാമംപുരികമധ്യത്തിൽ ബലംഭാരരഹിതമീ പ്രാണൻധൂപ,ദീപ,രസ,ഗന്ധംചുഴറ്റിയെറിഞ്ഞു പോയീമാനസാകാശം ശൂന്യമായ്അതിരെതിരില്ലാ ശൂന്യംഅപാരതേ! ശൂന്യബലംശൂന്യബലത്തിൽ കരേറീസൂരയൂഥത്തിൻ കോടികൾആയതുപോലെ തിരിഞ്ഞു –കറങ്ങുന്ന യാമങ്ങളിൽഎത്രയോ ഭൗമോദയങ്ങൾഎത്രയോ സൂര്യോദയങ്ങൾഅമ്പലക്കൂര വിടവിൽഊർന്നുവീഴുന്ന വെട്ടത്തിൽഎത്രയോ സൂര്യബിംബങ്ങൾഅങ്ങിനെ മാനസങ്ങളിൽഎത്രയോ സൂരയൂഥങ്ങൾദേഹകോശങ്ങളിൽ പോലുംസൂര്യനും യൂഥകണങ്ങളുംദേഹംചുമക്കുന്ന ദേഹിശൂന്യബലമറിയുന്നൂഅതിരെതിരില്ലാത്തൊരീഏകബലമാണു ദൈവംഅമ്പലം…

കവച കുണ്ഡലങ്ങൾ

രചന : രാ ഗേ ഷ് ✍ നാണംകെട്ട്കവച കുണ്ഡലങ്ങൾഇരന്നു വാങ്ങിയതിനു ശേഷവുംവെളിച്ചക്കുറവ് കൊണ്ട്യുദ്ധം മാറ്റിവച്ചതറിഞ്ഞ ഇന്ദ്രൻസൂര്യനോട് കെറുവിച്ചിരുന്നു.യുദ്ധഭൂമിയുടെ ഈർപ്പം പരിശോധിച്ച്നിഷ്പക്ഷ രാജാക്കന്മാർഭൂമി ഇനിയും യുദ്ധ സജ്ജല്ലെന്നുംതേർ ചക്രങ്ങൾ ഇവിടെപുത്തഞ്ഞു പോകുമെന്നുംചോര കാണാൻ അൽപ നാൾ കൂടികാത്തിരിക്കേണ്ടി വരുമെന്നുംഅറിയിച്ചപ്പോൾഅന്തപ്പുരങ്ങൾ വീണ്ടും സജീവമായി.കർണ്ണനിൽവീണ്ടും…