അകലം പാലിക്കേണ്ടവന്റെ യാത്രാമൊഴി.
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ അകലം പാലിക്കുവാൻഅറിയാതെയല്ലെന്റെഹൃദയമടച്ചൊരു താഴിട്ടു,പൂട്ടുവാനറിയാതെയല്ലെന്റെമനസ്സിന്റെ വാതിലുംകൊട്ടിയടക്കുവാൻഅറിയാതെയല്ലെന്റെചൊൽപ്പടിക്കെവിടെയുംനിൽക്കാത്ത മനസ്സല്ലെനിക്കെങ്കിലുംശരി,ക്ഷമയുടെ,നെല്ലിപ്പടികളടുക്കു-ബൊളെപ്പൊഴോ,ചെറുതായിവിങ്ങുന്നമനസ്സിൽനിന്നെപ്പൊഴോഒരു ചെറു പ്രതിഷേധം,ആർക്കുന്നതാണ് ഞാൻ…..കപട മനസ്സിനേ വിലയുള്ളൂ,എങ്കിലും,കപടമാവാനെനിക്കാവില്ല,കാപട്യ ചടുലതകൾക്ക്വഴങ്ങാനുമാവില്ല,വെറുതെ നാവിൻതുമ്പുകൊണ്ടൊരു സ്വപ്നവുംനടവഴിയിലാകെ വിതറുവാനാവില്ല,ഇല്ല,തിരക്കിൻ ഇടയിൽശ്വസിക്കുന്ന വായുവുണ്ടെന്നുമറക്കാനുമാവില്ല,സഹജീവികൾക്കുള്ളസഹനവും,സ്നേഹവുംചെറുജീവിതം വാണു തീർക്കുംപ്രപഞ്ചവുംമറവിയിലേക്കുവലിച്ചെറിഞ്ഞന്ധനായ്നിറമുള്ളശലഭത്തിനൊപ്പത്തിനൊപ്പമെൻഇരുകാലുകൊണ്ട്പറക്കാനുമാവില്ല,ശരികളും തെറ്റുംപിണഞ്ഞുകിടക്കുന്നഒരു ജീവിതത്തിന്റെമാത്രം ഉടമയായ്,വഴികൾ വളഞ്ഞുംപുളഞ്ഞും കിടക്കുന്നുവഴിപോക്കനാണ് ഞാൻ….യാത്രയാക്കീടുക….
